SignIn
Kerala Kaumudi Online
Sunday, 24 August 2025 2.10 PM IST

ഇമ്രാൻ ഇടിവെട്ട്

Increase Font Size Decrease Font Size Print Page
d

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​.സി​.എ​ല്ലി​ൽ​ ​ഇ​ന്ന​ലെ റൺമഴ പെയ്‌ത​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ 9 റൺസിന് കീഴടക്കി തുടർച്ചയായ രണ്ടാം ജയം നേടി തൃശൂർ ടൈറ്റൻസ്. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​തൃ​ശൂ​ർ​ ​ടൈ​റ്റ​ൻ​സ് അ​ഹ​മ്മ​ദ് ​ഇ​മ്രാ​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ

20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 209​ ​റ​ൺ​സ് ​നേ​ടി. മറുപടിക്കിറങ്ങിയ കാലിക്കറ്റ് ടീം പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 200 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

നേരത്തേ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ തൃശൂർ കെ​സി​എ​ൽ​ ​ര​ണ്ടാം​ ​സീ​സ​ണി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ടീം ടോട്ടലാണ് കുറിച്ചത്. 55​ ​പ​ന്തി​ൽ​ 11​ ​പോ​റും​ 5​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 100 റൺസ് നേടിയ ​ഇ​മ്രാ​ൻ തൃശൂരിനെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു.​ ​വെ​റും​ 24​ ​പ​ന്തു​ക​ളി​ൽ​ ​അ​ൻ​പ​ത് ​തി​ക​ച്ച​ ​താ​രം​ 54​ ​പ​ന്തു​ക​ളി​ൽ​ ​സെ​ഞ്ച്വ​റി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​പേ​സ് ​സ്പി​ൻ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ,​ ​നേ​രി​ട്ട​ ​എ​ല്ലാ​ ​ബൗ​ള​ർ​മാ​രെ​യും​ ​ഇ​മ്രാ​ൻ​ ​അ​തി​ർ​ത്തി​ ​ക​ട​ത്തി.​തു​ട​ക്ക​ത്തി​ൽ​ ​ഇ​ബ്നു​ൾ​ ​അ​ഫ്താ​ബിന്റെ​ ​പ​ന്ത് ​ഹെ​ൽ​മെ​റ്റി​ൽ​ ​കൊ​ണ്ടെ​ങ്കി​ലും​ ​കൂ​സാ​തെ​ ​അടിച്ചു തകർത്ത ഇമ്രാൻ 18​-ാം​ ​ഓ​വ​റി​ലാ​ണ് ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്.
ഇ​മ്രാ​നൊ​പ്പം​ ​ഓ​പ്പ​ണ​റാ​യെ​ത്തി​യ​ ​ആ​ന​ന്ദ് ​കൃ​ഷ്ണ​ൻ​ ​(7​)​ ​തു​ട​ക്ക​ത്തി​ലേ​ ​മ​ട​ങ്ങിയെങ്കിലും ​ഷോ​ൺ​ ​റോ​ജ​ർ​ക്കൊ​പ്പം​ ​(35​)​ ​ചേ​ർ​ന്ന് ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​മ്രാ​ൻ​ 75​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​തൃ​ശൂ​രി​നെ​ 100​ ​ക​ട​ത്തി..
ഷോ​ൺ​ ​റോ​ജ​റെ​ ​മോ​നു​ ​കൃ​ഷ്ണ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​അ​ക്ഷ​യ് ​മ​നോ​ഹ​ർ​ ​(22​),അ​ർ​ജു​ൻ​ ​എ.​കെ​ ​(​പു​റ​ത്താ​കാ​തെ​ 24​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​കാ​ലി​ക്ക​റ്റി​ന് ​വേ​ണ്ടി​ ​അ​ഖി​ൽ​ ​സ്ക​റി​യ​ ​ര​ണ്ടും​ ​അ​ഖി​ൽ​ ​ദേ​വും​ ​മോ​നു​ ​കൃ​ഷ്ണ​യും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.തൃശൂരുയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കാലിക്കറ്റിന് തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും അർദ്ധ സെഞ്ച്വറി നേടിയ സൽമാൻ നിസാറും (44 പന്തിൽ 77)​,​ എം. അജിനാസും (40 പന്തിൽ 58)​ പ്രതീക്ഷ നൽകി. 41/3 എന്ന നിലയിൽ ഒന്നിച്ച ഇരുവരും 4-ാം വിക്കറ്റിൽ 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അജിനാസിനെ പുറത്താക്കി സിബിൻ ഗണേഷാണ് കൂട്ടുകെട്ട് പൊളിച്ചത്.തുടർന്നും പൊരുതി നോക്കിയ സൽമാനെ അവസാന ഓവറിന്റെ രണ്ടാം പന്തിൽ ആനന്ദ് പുറത്താക്കിയതോടെ കാലിക്കറ്രിന്റെ വിജയപ്രതീക്ഷ അവസാനിച്ചു. തൃശൂരിനായി എം.ഡി നിധീഷ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

കൊ​ല​മാ​സ് ​കൊ​ച്ചി
തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​സി.​എ​ല്ലി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​വി​ജ​യ​വു​മാ​യി​ ​കൊ​ച്ചി​ ​ബ്ലൂ​ ​ടൈ​ഗേ​ഴ്‌​സ്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​കൊ​ച്ചി​ 34​ ​റ​ൺ​സി​നാ​ണ് ​ആ​ല​പ്പി​ ​റി​പ്പി​ൾ​സി​നെ​ ​തോ​ല്പി​ച്ച​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ച്ചി​ 20​ ​ഓ​വ​റി​ൽ​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 183​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ ​ബാ​റ്റിം​ഗി​ന് ​ഇ​റ​ങ്ങി​യ​ ​ആ​ല​പ്പി​ ​റി​പ്പി​ൾ​സ് 19.2​ ​ഓ​വ​റി​ൽ​ 149​ ​റ​ൺ​സി​ന് ​ഓ​ൾ​ ​ഔ​ട്ടാ​യി.
കൊ​ച്ചി​യ്ക്ക് ​വേ​ണ്ടി​ 3​ ​ഓ​വ​റി​ൽ​ 17​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ ​നാ​ല് ​വി​ക്ക​റ്റ് ​വീ​ഴ​ത്തി​യ​ ​മൊ​ഹ​മ്മ​ദ് ​ആ​ഷി​ഖാ​ണ് ​പ്ലെ​യ​ർ​ ​ഓ​ഫ് ​ദി​ ​മാ​ച്ച്.​ ​സാം​സ​ൺ​ ​സ​ഹോ​ദ​ര​ൻ​മാ​രാ​യ​ ​സാ​ലി​യും​ ​സഞ്ജുവും​ ​നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​ഇ​ന്നിം​ഗ്‌​സി​ന്റെ ​തു​ട​ക്ക​വും​ ​ഒ​ടു​ക്ക​വും​ ​ഗം​ഭീ​ര​ ​ബാ​റ്റിം​ഗ് ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്ത് ​കൂ​റ്റ​ൻ​ ​സ്‌​കോ​റാ​ണ് ​കൊ​ച്ചി​ ​നേ​ടി​യ​ത്.
ഓ​പ്പ​ണ​ർ​ ​വി​നൂ​പ് ​മ​നോ​ഹ​ര​നും​ ​(31​ ​പ​ന്തി​ൽ​ 66​),​ ​വാ​ല​റ്റ​ത്ത് ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സു​മാ​ണ് ​(13​ ​പ​ന്തി​ൽ​ 31​)​ ​വ​മ്പ​ൻ​ ​അ​ടി​ക​ളി​ലൂ​ടെ​ ​കൊ​ച്ചി​യു​ടെ​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​വി​പു​ൽ​ ​ശ​ക്തി​ ​(11​)​ ​ആ​യി​രു​ന്നു​ ​വി​നൂ​പി​നൊ​പ്പം​ ​ഇ​ന്നിം​ഗ്‌​സ് ​ഓ​പ്പ​ൺ​ ​ചെ​യ്യാ​നി​റ​ങ്ങി​യ​ത്.​ ​വി​പു​ലി​നെ​ ​കാ​ഴ്ച​ക്കാ​ര​നാ​ക്കി​ ​തു​ട​ക്കം​ ​മു​ത​ൽ​ ​വി​നൂ​പ് ​ത​ക​ർ​ത്ത​ടി​ച്ചു.​ ​ഓ​പ്പ​ണിം​ഗ് ​വി​ക്ക​റ്റി​ൽ​ 21​ ​പ​ന്തി​ൽ​ 49​ ​റ​ൺ​സ് ​പി​റ​ന്നു.
വി​പു​ലി​നെ​ ​നാ​ലാം​ ​ഓ​​വ​റി​ൽ​ ​പു​റ​ത്താ​ക്കി​ ​വി​ഘ്നേ​ഷ് ​പു​ത്തൂ​രാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​മു​ഹ​മ്മ​ദ് ​ഷാ​നു​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​അ​ഞ്ച് ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 15​ ​റ​ൺ​സു​മാ​യി​ ​മ​ട​ങ്ങി.​ ​അ​ക്ഷ​യ് ​ച​ന്ദ്ര​നാ​യി​രു​ന്നു​ ​വി​ക്ക​റ്റ്.​ ​പ​ക​ര​മെ​ത്തിയ ക്യാ​പ്ട​ൻ​ ​സാ​ലി​ ​സാം​സ​ൺ​ ​(6​)​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​സി​ക്സു​മാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ര​ണ്ട് ​പ​ന്തു​ക​ൾ​ക്ക​പ്പു​റം​ ​ആ​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​അ​ക്ഷ​യ് ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി.
കെ​ ​ജെ​ ​രാ​കേ​ഷ് ​(12​)​ ​സ​ഞ്ജു​ ​സാം​സ​ൻ​ ​(13​),​ ​നി​ഖി​ൽ​ ​തോ​ട്ട​ത്ത് ​(9​)​എ​ന്നി​വ​രും​ ​കാ​ര്യ​മാ​യ​ ​സം​ഭാ​ന​ ​ന​ൽ​കാ​തെ​ ​മ​ട​ങ്ങി.​ ​സ​ഞ്ജു​വി​നെ​ ​ജ​ല​ജ് ​സ​ക്സേ​ന​യാ​ണ് ​പു​റ​ത്താ​ക്കി​യ​ത്.​ ​തു​ട​രെ​ ​വീ​ണ​ ​വി​ക്ക​റ്റു​ക​ൾ​ ​കൊ​ച്ചി​യു​ടെ​ ​റ​ൺ​റേ​റ്റി​നെ​യും​ ​ബാ​ധി​ച്ചു.​ ​പി​ന്നീ​ട് ​വാ​ല​റ്റ​ത്ത് ​ത​ക​ർ​ത്താ​ടി​യ​ ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സി​ന്റെ​ ​ഉ​ജ്ജ്വ​ല​ ​ഇ​ന്നിം​ഗ്‌​സാ​ണ് ​കൊ​ച്ചി​യെ​ ​മി​ക​ച്ച​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ 13​ ​പ​ന്തു​ക​ളി​ൽ​ ​ഒ​രു​ ​ഫോ​റും​ ​നാ​ല് ​സി​ക്സു​മ​ട​ക്കം​ 31​ ​റ​ൺ​സു​മാ​യി​ ​ആ​ൽ​ഫി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ആ​ല​പ്പി​യ്ക്ക് ​വേ​ണ്ടി​ ​ശ്രീ​ഹ​രി​ ​എ​സ് ​നാ​യ​രും,​ ​അ​ക്ഷ​യ് ​ച​ന്ദ്ര​നും​ ​ജ​ല​ജ് ​സ​ക്സേ​ന​യും​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​ല​പ്പി​യെ​ 4​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി​യ​ ​കെ.​എം​ ​ആ​സി​ഫും​ ​മു​ഹ​മ്മ​ദ് ​ആ​ഷി​ഖും​ ​ചേ​ർ​ന്നാ​ണ് ​ത​ക​ർ​ത്ത​ത്.
അ​ക്ഷ​യ് ​ച​ന്ദ്ര​നും​ ​(33​),​ ​ജ​ല​ജ് ​സ​ക്സേ​ന​യും​ ​(16​)​ ​ചേ​ർ​ന്ന് ​ഭേ​ദ​പ്പെ​ട്ട​ ​തു​ട​ക്ക​മാ​ണ് ​ആ​ല​പ്പി​യ്‌​ക്ക് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​സ്കോ​ർ​ 43​ൽ​ ​നി​ൽ​ക്കെ​ ​ജ​ല​ജ് ​സ​ക്സേ​ന​യെ​ ​ക്ലീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​ ​കെ​ ​എം​ ​ആ​സി​ഫ് ​കൊ​ച്ചി​‌​യ്ക്ക് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ 11​ ​റ​ൺ​സെ​ടു​ത്ത​ ​മു​ഹ​മ്മ​ദ് ​അ​സ്‌​ഹ​റു​ദ്ദീ​നെ​ ​ആ​ൽ​ഫി​ ​ഫ്രാ​ൻ​സി​സും​ ​പി​ന്നാ​ലെ​ ​അ​ക്ഷ​യ് ​ച​ന്ദ്ര​നെ​ ​വി​നൂ​പ് ​മ​നോ​ഹ​ര​നും​ ​പു​റ​ത്താ​ക്കി​യ​തോ​ടെ​ ​ആ​ല​പ്പി​യു​ടെ​ ​പ്ര​തീ​ക്ഷ​ക​ൾ​ക്ക് ​മ​ങ്ങ​ലേ​റ്റു.​പി​ന്നീ​ടെ​ത്തി​യ​വ​രി​ൽ​ ​അ​ഭി​ഷേ​ക് ​പി​ ​നാ​യ​ർ​ ​ഒ​ഴി​കെ​ ​എ​ല്ലാ​വ​രും​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ​ ​ആ​ല​പ്പി​യു​ടെ​ ​വെ​ല്ലു​വി​ളി​ 149​റ​ൺ​സി​ൽ​ ​അ​വ​സാ​നി​ച്ചു.​ 13​ ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് ​നാ​ല് ​ഫോ​റ​ട​ക്കം​ അഭിഷേക് 29​ ​റ​ൺ​സ് ​നേ​ടി​.

TAGS: NEWS 360, SPORTS, KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.