കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് കീരിടം ഗംഭീര ജയത്തോടെ ഇത്തവണയും സ്വന്തം ഷെൽഫിൽ എത്തിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊൽക്കത്തയിലെ യുബഭാരതി ക്രിരംഗൺ സ്റ്റേഡിയം വേദിയായ ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ ഡയമണ്ട് ഹാർബർ എഫ്.സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്താണ് നോർത്ത് ഈസ്റ്റ് കിരീടം നിലനിറുത്തിയത്. അഷീർ അക്‌തർ, പാർത്ഥിബ്, തോയി സിംഗ്, ജയ്‌റോ ബസ്‌താര,ഗയ്‌റ്റിയൻ, അലാദിൻ അജാരെ എന്നിവരാണാ നോൗർത്ത് ഈസ്റ്റിന്റെ സ്കോറർമാർ. മികേൽ കോർട്ടാസറാണ് ഡയമണ്ട് ഹാർബറിന്റെ ആശ്വാസഗോൾ നേടിയത്.
ടി.വി.തോമസ് സ്മാരക ഓപ്പൺ ചെസ്
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ടി.വി.തോമസ് സ്മാരക ഓപ്പൺ ചെസ് മത്സരം ആഗസ്റ്റ് 28 ന് ടി.വി.തോമസ് മെമ്മോറിയൽ ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്.. 8089 956363
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |