കാൻബറാ : ദിവസങ്ങൾക്ക് മുമ്പ് യാത്രയ്ക്കിടെ ആസ്ട്രേലിയയിൽ നിന്ന് കാണാതായ വിമാനത്തെ കുറിച്ചുല്ള ദുരൂഹത തുടരുന്നു. ആഗസ്റ്റ് രണ്ടിനാണ് ടാസ്മാനിയയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് പോകുകയായിരുന്നു ചെറുവിമാനം അപ്രത്യക്ഷമായത്. ബാസ്സ് കടലുടുക്കിലൂടെ രണ്ടു പേരുമായി സഞ്ചരിക്കുകയായിരുന്നു ഈ ചെറുവിമാനം. ഗ്രിഗറി വോഗൻ (72) , ഭാര്യ കിം വാർണർ (66) എന്നിവർക്കൊപ്പം അവരുടെ മോളി എന്ന നായയുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ജോർജ് ടൗൺ വിമാനത്താവളത്തിൽ നിന്ന് 12:45 ന് പുറപ്പെട്ട വിമാനം ലക്ഷ്യസ്ഥാനമായ ഹിൽ സ്‌റ്റൺ വിമാനത്താവളത്തിൽ എത്മുന്നതിന് മുൻപ് വിക്ടോറിയ വിമാനത്താവളത്തിലും ഇറങ്ങാൻ പദ്ധതിയുണ്ടായിരുന്നു. പക്ഷേ യാത്രാ മദ്ധ്യേ എവിടെയോ വെച്ച് അപകടത്തിൽപ്പെട്ടിരിക്കാമെന്നും ആസ്ട്രേലിയൻ മാദ്ധ്യമങ്ങൾ അഭിപ്രായപ്പെടുന്നു
വിമാനത്തെ കുറിച്ച് ഇതുവരെയാ യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിമാനം കാണാതായതു മുതൽ കഴിഞ്ഞ ഇരുപത് ദിവസമായി വ്യാപക അന്വേഷണങ്ങൾ നടക്കുകയാണ്. ഒരു വിവരവും ലഭ്യമല്ല എന്നുമാത്രമല്ല ദുരൂഹതകൾ ഏറുകയാണ്. വിമാനത്തിൽ നിന്നും ഒരു തരത്തിലുള്ള സിഗ്നലുകളും ലഭിച്ചിരുന്നില്ല എന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിമാനത്തി നിന്ന് സിഗ്നലുകൾ ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ആസ്ട്രേലിയൻ മാരിടൈം സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വടക്കേ ടാൻസ്മാനിയ, ബാസ് കടല്ടുക്ക്, തെക്കൻ വിക്ടോറിയ പ്രവിശ്യകളിലും വ്യാപക തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |