തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളെയും യോഗം ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് യോഗത്തിന്റെ വളർച്ചയ്ക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകുന്ന സാരഥ്യത്തെയും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പ്രശംസിച്ചു.
എസ്.എൻ.ഡി.പി യോഗത്തെയും എസ്.എൻ ട്രസ്റ്രിനെയും 30 വർഷമായി നയിക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാനും , യോഗം ശിവഗിരി യൂണിയൻ പുതിയതായി നിർമ്മിച്ച യൂണിയൻ ഓഫീസിന്റെ ഉദ്ഘാടനത്തിനും സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിക്കാൻ രാജ് ഭവനിലെത്തിയ യൂണിയൻ ഭാരവാഹികളോടാണ് ഗവർണർ അഭിനന്ദനം അറിയിച്ചത്.ചടങ്ങുകൾക്ക് ഉറപ്പായി എത്തുമെന്ന് ഗവർണർ പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു . ശിവഗിരി യൂണിയൻ ചെയർമാൻ ജയപ്രകാശൻ. സെക്രട്ടറി അജി
എസ് ആർ. എം, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ സിനിൽ മുണ്ടപ്പള്ളി എന്നിവരാണ് ഗവർണറെ സന്ദർശിച്ചത്. അര മണിക്കൂറോളം ഇവർ ഗവർണറുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |