നാട് നീളെ ഫാസ്റ്റ് ഫുഡ് ലഭിക്കുന്ന ഹോട്ടലുകളും തട്ടുകടകളും നിരവധിയാണ്. എന്നാല്‍ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത് പതിവാക്കിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മോശം ഭക്ഷണ രീതികള്‍ മാരക രോഗത്തിലേക്ക് പോലും നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇന്ന് വ്യായാമത്തിനും ഹെല്‍ത്തി ഫുഡിനും വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ വ്യാജവും മായം കലര്‍ന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമായിരിക്കുമ്പോള്‍ ഒരു ഹെല്‍ത്തി ഡയറ്റ് പിന്തുടരുക എളുപ്പമല്ല.
ഹെല്‍ത്തി ഫുഡ് എന്ന വാക്കുമായി ചേര്‍ന്ന് പല മിത്തുകളും നിലനില്‍ക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. അതായത് ഹെല്‍ത്തി ഫുഡ് എന്ന് കരുതി നമ്മള്‍ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും യഥാര്‍ത്ഥത്തില്‍ ഹെല്‍ത്തിയല്ല.കാഴ്ചയില്‍ ഹെല്‍ത്തി ആയി തോന്നുന്ന ഭക്ഷണങ്ങളെല്ലാം ശരീരത്തിന് നല്ലതാകണമെന്നില്ല. ശരീരത്തിന് ഏറ്റവും ഗുണമുള്ളതായി കരുതുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാകണമെന്നില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്രനോള ബാറുകള്‍. ഇവ കാഴ്ചയില്‍ ആരോഗ്യകരമായ ലഘുഭക്ഷണമായി തോന്നുമെങ്കിലും ഇതില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് പഞ്ചസാരയും കോണ്‍ സിറപ്പും കൃത്രിമ ഫ്‌ളേവറുകളുമാണ്. നട്‌സുകള്‍ കൂടുതലായത് കൊണ്ട് തന്നെ ശരീരത്തിന് നല്ലതാണെന്ന് നാം കരുതുന്ന ഗ്രനോള ബാറുകള്‍ ശരിക്കും ശരീരത്തിന് ദോഷകരമായാണ് ബാധിക്കുന്നത്. പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുമെന്നതാണ് ഇതുണ്ടാക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നം.
മറ്റൊന്നാണ് ഫ്‌ളേവേര്‍ഡ് യോഗര്‍ട്ടുകള്‍. ശരീരത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ് തൈര്. എന്നാല്‍, ആരോഗ്യത്തിന് നല്ലതാണെന്ന രീതിയില്‍ വിപണിയിലിറങ്ങുന്ന ഫ്‌ളേവേര്‍ഡ് യോഗര്‍ട്ടുകളില്‍ കൂടുതലായും മധുരവും രാസവസ്തുക്കളുമാണ് അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല. തൈരിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ ശരീരത്തിലേയ്ക്ക് എത്താന്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതായിരിക്കും.
വിപണിയില്‍ വളരെയധികം ലഭ്യമായ മറ്റൊരു തരം പലഹാരമാണ് വെജ്ജീ ചിപ്‌സുകള്‍. എന്നാല്‍, പലപ്പോഴും വറുത്തതും ഉപ്പ് ചേര്‍ത്തതുമായ ഈ വിഭവം പൊട്ടറ്റോ ചിപ്‌സിന്റെ അത്രയും കലോറിയാണ് ശരീരത്തിലേക്ക് എത്തിക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കുന്നവരും വര്‍ക്ക് ഔട്ട് ചെയ്യുന്നവരുമെല്ലാം സ്ഥിരമായി കഴിക്കുന്ന ഒന്നാണ് സ്മൂത്തികളും വ്യത്യസ്ത തരം ജ്യൂസുകളും. വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന ഇത്തരം ജ്യൂസുകള്‍ ശരീരത്തിനേറെ ഗുണം ചെയ്യും. എന്നാല്‍, ഇത്തരം ജ്യൂസുകള്‍ കടയില്‍ നിന്ന് വാങ്ങുന്നത് ശരീരത്തെ ദുര്‍ബലമാക്കുന്നതിന് ഇടയാക്കുന്നു. എന്തെന്നാല്‍, ഇതിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും.
ശരീരത്തിന് ഏറ്റവും ദോഷമായി ബാധിക്കുന്ന മറ്റൊന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. വെയില്‍ കൊണ്ട് തളരുമ്പോഴും എനര്‍ജി ലോയിലായിരിക്കുമ്പോഴും നാം തിരഞ്ഞെടുക്കുന്ന ഒന്നാണിത്. എന്നാല്‍, കഫെയ്ന്‍,ഷുഗര്‍, കെമിക്കല്‍സ് എന്നിങ്ങനെ ഹൃദയത്തെ വലിയൊരു രീതിയില്‍ ബാധിക്കുന്നതാണീ പദാര്‍ത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |