തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പദവികളിൽ നിന്ന് നീക്കിയാൽ വിഷയം അവസാനിച്ചുവെന്ന് കോൺഗ്രസ് കരുതേണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് വന്നിറങ്ങിയാൽ ജനം രാഹുലിന് നേരെ ചൂലെടുക്കും. ജനപ്രതിനിധിയായി ഇരിക്കേണ്ട ആൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയുടെ ലംഘനമാണ് നടന്നത്.രാഹുലിനെ നീക്കുമ്പോൾ ഹൃദയവേദനയുണ്ടായെന്ന് പറയുന്ന വി.ഡി.സതീശന് രാഹുലിന്റെ ചെയ്തികൾക്ക് ഇരയായവരുടെ ഹൃദയവേദന മനസിലാകുന്നില്ലേ? തിരഞ്ഞെടുപ്പിൽ നാലുവോട്ട് കിട്ടാൻ വേണ്ടി, അയ്യപ്പഭക്തിസംഗമം എന്ന പേരിൽ സർക്കാർ നടത്തുന്ന നാടകത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടപിടിക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.
രാഹുലിനെതിരെ പരാതി: പൊലീസ് നിയമോപദേശം തേടി
തിരുവനന്തപുരം: പീഡന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് എ.എച്ച്.ഹഫീസ് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് നിയമോപദേശം തേടി. പബ്ലിക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടിയത്. പരാതിക്കാരനിൽ നിന്ന് മൊഴിയെടുത്തതായും നിയമോപദേശം ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |