തിരുവനന്തപുരം : ആദ്യ സീസണിൽ ഒറ്റമത്സരം മാത്രം കളിക്കാനായ എ.കെ.അജിനാസ് ഇക്കുറി അവസരം കിട്ടിയ ആദ്യമത്സരത്തിൽതന്നെ ഹാട്രിക്ക് അടക്കം സ്വന്തമാക്കിയത് അഞ്ചുവിക്കറ്റുകൾ.ഇടംകയ്യൻ ഓർത്തഡോക്സ് സ്പിന്നറായ ഈ വയനാടുകാരൻ പുറത്താക്കിയത് സഞ്ജു സാംസൺ, സലി സാംസൺ,ജെറിൻ,ഷാനു, മുഹമ്മദ് ആഷിഖ് എന്നീ കിടിലൻ താരങ്ങളെയാണ്. നല്ല ഫോമിൽ കളിച്ചുവന്ന ഷാനുവിനെ വീഴ്ത്തിയാണ് വേട്ട തുടങ്ങിയത്. പിന്നാലെ സലിയെ പുറത്താക്കി. സഞ്ജു,ജെറിൻ, ആഷിഖ് എന്നിവരായിരുന്നു ഹാട്രിക് ഇരകൾ.
മച്ചാൻസിന്റെ നായകൻ
വയനാടുനിന്നാണ് എ.കെ.അജിനാസിന്റെ വരവ്. സ്‌കൂൾ ടീമിൽ സെലക്ഷൻ ലഭിച്ചതോടെയാണ് എ.കെ അജിനാസ് ക്രിക്കറ്റിൽ കൂടുതൽ സജീവമാകുന്നത്. പിന്നീട് വയനാട് ജില്ലാ ടീമിലും, വയനാടൻ മച്ചാൻസ് ക്രിക്കറ്റ് ക്ലബിനായും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. കെ.സി.എൽ ചെയർമാൻ കൂടിയായ നാസിർ മച്ചാന്റെ ക്ളബിന്റെ കപ്പിത്താനും ഈ ഇടംകയ്യൻ സ്പിന്നർ തന്നെ. ആദ്യ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായാണ് കളിച്ചത്. ഒറ്റക്കളിയിലേ അവസരം ലഭിച്ചുള്ളൂ. ഈ സീസണിൽ തൃശൂർ ടൈറ്റാൻസിൽ എത്തിയതാണ് വഴിത്തിരിവായത്.
രണ്ട് അജിനാസുമാർ
കേരള ക്രിക്കറ്റിൽ രണ്ട് അജിനാസുമാരാണുള്ളത്. ഇപ്പോൾ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിൽ കളിക്കുന്ന ബാറ്റർ എം. അജിനാസാണ് മറ്റൊരാൾ. ഇരുവരും നല്ല സുഹൃത്തുകൾ. എം. അജിനാസുമൊത്തുള്ള പരിശീലനം എ.കെ. അജിനാസിലെ ബൗളറെ മെച്ചപ്പെടുത്തി.
അജിനാസിന്റെ വിക്കറ്റുകൾ
10.4 ഓവർ
മുഹമ്മദ് ഷാനു സി അക്ഷയ് മനോഹർ ബി അജിനാസ് 24
15.2
സലി സാംസൺ സി ഇഷാക്ക് ബി അജിനാസ് 16
17.2
സഞ്ജു സി ആനന്ദ്കൃഷ്ണൻബി അജിനാസ് 89
17.3
ജെറിൻ സി ആനന്ദ്കൃഷ്ണൻ ബി അജിനാസ് 0
17.4
ആഷിഖ് സി ആനന്ദ്കൃഷ്ണൻ ബി അജിനാസ് 0
അജിനാസിന്റെ ഹാട്രിക് വിക്കറ്റുകളിലെല്ലാം ക്യാച്ചെടുത്തത് ആനന്ദ് കൃഷ്ണനാണ്. ഇത് അപൂർവമായ സംഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |