പാനൂർ: സാമൂഹിക സാംസ്‌കാരിക രംഗത്ത് പന്ന്യന്നൂർ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവും കോടിയേരി ഗണപതിവിലാസം ബേസിക്ക് സ്കൂൾ റിട്ട. പ്രധാനാദ്ധ്യപകനുമായ ടി.ഇ. അപ്പുക്കുട്ടി നമ്പ്യാർ (തയ്യിൽ അപ്പുമാഷ് 93) നിര്യാതനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, തട്ടാരത്ത് ഭഗവതി ക്ഷേത്രം മനേക്കര ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റ്, സെക്രട്ടറി, രക്ഷാധികാരി. കെ.എസ്.എസ്.പി.യു. പെൻഷണേർസ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ്, കെ.എ.പി.ടി യൂണിയൻ തലശ്ശേരി മുൻ സബ്ബ് ജില്ലാ പ്രസിഡന്റ്, എൻ എസ്.എസ്. നിടുമ്പ്രം കരയോഗം മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ വാലിശ്ശേരി രത്നവല്ലി. മക്കൾ: വി. ജ്യോതി ലക്ഷ്മി, വി. സഞ്ജീവ് കുമാർ, രാധിക, സതീഷ് കുമാർ. മരുമക്കൾ: ടി. അരവിന്ദൻ (റിട്ട. സ്റ്റേഷൻ മാനേജർ റെയിൽവെ), കൃഷ്ണദാസ് കല്യാട്ട്, ദീപ കല്യാശ്ശേരി. സഹോദരങ്ങൾ: ടി.ഇ. ലക്ഷ്മിക്കുട്ടി അമ്മ, ടി.ഇ. പത്മിനി അമ്മ, ടി.ഇ. മനോഹരൻ നമ്പ്യാർ (റിട്ട. സബ്ബ് രജിസ്ട്രാർ മാഹി), ടി.ഇ. രതീഭായ്, പരേതയായ ടി.ഇ. ദേവകി അമ്മ.
സംസ്‌കാരം ഇന്നു രാവിലെ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |