മൂവാറ്റുപുഴ: കൃഷിവകുപ്പിന്റെ ഓണച്ചന്തകളിലേക്ക് കർഷകരിൽ നിന്ന് റംബുട്ടാൻ സംഭരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
റംബുട്ടാൻ പഴത്തിന്റെ വിലയിടിവിനെ തുടർന്ന് ആഗസ്റ്റ് 17 മുതൽ ഹോർട്ടി കോർപ്പ് വഴി റംബുട്ടാൻ കിലോഗ്രാമിന് 140 രൂപ നിരക്കിൽ സമാഹരിച്ചു വരികയാണ്.
നൂറ് കണക്കിന് കർഷകർ ഉൽപാദിപ്പിച്ച റംബുട്ടാൻ വിൽക്കാൻ വിപണി ഇല്ലാത്തത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞു.
ഓണ വിപണിയിൽ കൃഷിവകുപ്പ് നേതൃത്വം നൽകുന്ന ഓണച്ചന്തകൾ വഴി റംബുട്ടാൻ വില്പനയ്ക്ക് സൗകര്യം ഒരുക്കിയാൽ കർഷകർക്ക് വലിയൊരളവ് സഹായകരമാകുമെന്ന് എൽദോ എബ്രഹാം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |