തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCFWA) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ എം. സുരേന്ദ്രൻ നഗറിൽ (റഡ്യാർ ഹാൾ) വിദ്യാഭ്യാസ-തൊഴിൽമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ ജയമോഹൻ സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാൻ ജയിൽകുമാർ,ആർ രാമചന്ദ്രൻ നായർ എന്നിവർ അഭിവാദ്യം ചെയ്തു. സംഘടനാ റിപ്പോർട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രാജൻ അവതരിപ്പിച്ചു . പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ സുകുമാരൻ ആശാരിയും, വരവുചിലവ് കണക്ക് രാജേഷും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനക്ക് ജില്ലാ കമ്മറ്റി, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെയും, പുതിയ വയോജന കമ്മീഷൻ അംഗം ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണനെയും വയോജന രംഗത്തെ മികച്ച സംഘടനത്തിന് സംഘടനാ വൈസ് പ്രസിഡന്റ് ആർ. രാജനെയും കൺവെൻഷൻ ആദരിച്ചു.
ജില്ലാ പ്രസിഡന്റായി ജി രാജനെയും, സെക്രട്ടറിയായി കെ. സുകുമാരൻ ആശാരിയെയും, ട്രഷറർ ആയി ർഎം രാജേഷിനെയും തിരഞ്ഞെടുത്തു. കൺവെൻഷന് സ്വാഗതസംഘം കൺവീനർ സി ഗോപി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |