തൈരും തൈരുകൊണ്ടുള്ള വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഓണം പടിവാതിൽക്കൽ എത്തിയതോടെ തൈരിനും ഡിമാൻഡ് ഏറുകയാണ്. സദ്യയിലെ പച്ചടി, കിച്ചടി തുടങ്ങിയ കറികൾ തൈര് ചേർത്താണ് തയ്യാറാക്കുന്നത്. എന്നാൽ തൈരും ചോറുമായി കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
നല്ല ചൂട് ചോറിൽ കട്ടതൈര്, മോര് എന്നിവയൊഴിച്ച് കഴിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് കരളിൽ കീറ്റോൺ ബോഡി ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഫാറ്റി ആസിഡുകളിൽ നിന്ന് കരൾ ഉത്പാദിപ്പിക്കുന്ന, വെള്ളത്തിൽ ലയിക്കുന്ന തന്മാത്രകളാണ് കീറ്റോൺ ബോഡികൾ. ഇവ ഒരു ബദൽ ഊർജ്ജ സ്രോതസായി പ്രവർത്തിക്കുന്നു. അസെറ്റോഅസെറ്റേറ്റ്, ബീറ്റാ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ്, അസെറ്റോൺ എന്നിവയാണ് മൂന്ന് പ്രധാന കിറ്റോൺ ബോഡികൾ. എന്നാൽ അമിതമായ ഉത്പാദനം കീറ്റോഅസിഡോസിസ് എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹമുള്ളവരിലാണ് ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നത്. ശരീരം വളരെയധികം കീറ്റോണുകൾ ഉത്പാദിപ്പിക്കുന്ന അവസ്ഥയിൽ രക്തത്തെ അമിതമായി അസിഡിക് ആക്കി മാറ്റുന്നു. ചൂട് ചോറിൽ തൈര് ഒഴിച്ച് കഴിക്കുന്നത് വിഷത്തിന് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
പ്രോബയോട്ടിക്കുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, പ്രോട്ടീൻ തുടങ്ങിയവ ധാരാളമായി തൈരിലും യോഗർട്ടിലും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോബയോട്ടിക്സ്. തൈരിൽ പ്രോബയോട്ടിക്കുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും.
കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ബി എന്നിവയും തൈരിൽ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ തൈര് കഴിക്കുന്നത്, കൂടുതൽ ഊർജവും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു. ജലാംശം കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുവാണ് തൈര്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ തൈര് സഹായിക്കും. നിർജലികരണം ഒഴിവാക്കാനും തൈര് മികച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |