ശാസ്ത്ര ലോകം ഇത്രകണ്ട് പുരോഗമിച്ചുവെങ്കിലും ഇന്നും ചുരുളഴിയാത്ത ഒരുപാട് രഹസ്യങ്ങള്‍ മനുഷ്യനെപ്പറ്റി നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഒരു മരണവുമായി ബന്ധപ്പെട്ട സംഭവം ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുകയാണ്. ഹിമയുഗത്തില്‍ അതായത് ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ഒരു യുവാവിന്റെ അവശിഷ്ടങ്ങളാണ് പഠനവിഷയം. അധികം കേടുപാടില്ലാതെയാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെടുമ്പോള്‍ ഏകദേശം 35 വയസ്സായിരുന്നു യുവാവിന്റെ പ്രായം. ഇയാളുടെ കഴുത്തിലേറ്റ മുറിവാണ് ഉത്തരമില്ലാത്ത പ്രതിസന്ധി തുടരുന്നതിന് കാരണം.
കല്ല് ഉപയോഗിച്ച് നിര്‍മിച്ച ഒരു ആയുധം, അതുകൊണ്ട് കഴുത്തില്‍ ഏറ്റ പരിക്കാണ് മരണ കാരണം. എന്നാല്‍ ഈ ആയുധം എന്താണെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വെള്ളാരംകള്ള് പോലെ മനുഷ്യന്‍ നിര്‍മിച്ച കല്ലാണ് ആയുധം ഉണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അസ്ഥികൂടത്തില്‍നിന്നു ശേഖരിച്ച മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എയിലാണ് ഇക്കാര്യം തെളിഞ്ഞത്. മാത്രവുമല്ല പരിക്കേറ്റ് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവ് കൊല്ലപ്പെട്ടത്.
ഇയാളുടെ കഴുത്തില്‍ കുത്തേറ്റതിന്റെ ആന്തരിക ഭാഗത്ത് അണുബാധ ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. എന്നാല്‍ എന്താണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം എന്നതാണ് ആശയക്കുപ്പം ഉണ്ടാക്കുന്നത്. ഇന്നത്തെ വിയറ്റ്നാമില്‍ ജീവിച്ചിരുന്ന യുവാവിന്റെ അസ്ഥികളാണ് കണ്ടെത്തിയത്. ടിബിഎച്ച് 1 എന്ന് പേരിട്ടിരിക്കുന്ന ഈ അസ്ഥികൂടം എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2017ല്‍ ആണ് കണ്ടെത്തിയത്.
എല്ലുകളില്‍ നടത്തിയ പരിശോധനയില്‍ പക്ഷേ കാലപ്പഴക്കം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇത് കണ്ടെത്തിയ സ്ഥലത്ത് നടത്തിയ മറ്റ് പരിശോധനകളിലാണ് അസ്ഥിക്ക് 12,000 മുതല്‍ 12,500 വര്‍ഷം വരെ പഴക്കമുണ്ടാകാമെന്ന് നിര്‍ണയിച്ചത്. പരിക്കേറ്റതിന് ശേഷം മാസങ്ങളോളം ഇയാള്‍ ജീവിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പരിക്കേല്‍ക്കുന്നത് വരെ ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |