ആലപ്പുഴ : കേരളത്തിന്റെ പ്രധാനപ്പെട്ട ടൂറിസം ഉത്പന്നമായി നെഹ്റു ട്രോഫി ജലമേളയെ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അധികം വൈകാതെ ചാമ്പ്യൻസ്ബോട്ട് ലീഗ് ആലപ്പുഴയിൽ നിന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 71ാമത് നെഹ്റുട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവകേരള സദസിന്റെ ഭാഗമായി നെഹ്റു ട്രോഫി പവലിയന് ഏഴുകോടി രൂപ അനുവദിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ രണ്ടുകോടി രൂപയും ടൂറിസം വകുപ്പ് ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
വള്ളങ്ങളുടെ മാസ്ഡ്രിൽ സിംബാബ്‌വെ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ഫ്ളാഗ് ഓഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |