തൊടുപുഴ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ ക്രൂരമായി മർദ്ദിച്ച കേസിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നാല് പേരെ തിരിച്ചറിഞ്ഞു. പ്രതികൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും തൊടുപുഴ സി.ഐ എസ്. മഹേഷ്‌കുമാർ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും നെഞ്ചിനും പരിക്കേറ്റ ഷാജൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് ആറരയോടെ മങ്ങാട്ടുകവലയിൽ വെച്ചാണ് ഷാജനെ അഞ്ചംഗം സംഘം ആക്രമിച്ചത്. മുതലക്കോടത്ത് ഒരു റിസപ്ഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |