തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പുതല കാര്യാലയങ്ങളിലും കുന്നു കൂടിയ ഫയലുകൾക്ക് മോക്ഷം നൽകാൻ സർക്കാർ സംഘടിപ്പിച്ച ഫയൽ തീർപ്പാക്കൽ അദാലത്ത് ലക്ഷ്യം കാണാതെ അവസാനിച്ചു.
ജൂലായ് ഒന്നിന് തുടങ്ങിയ ജ്ഞത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം തീർപ്പാക്കാനായത് 57.59 ശതമാനം.കെട്ടിക്കിടന്ന 12,43,634 അപേക്ഷകളിൽ 7,16,227 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നത് 5,27,407 എണ്ണം.
സെക്രട്ടേറിയറ്റിലെ 16 വകുപ്പുകൾ 60 ശതമാനത്തിന് മുകളിൽ ഫയലുകൾ തീർപ്പാക്കി . 23 വകുപ്പുകളിൽ ശരാശരി പ്രകടനം. 10 വകുപ്പുകളുടെ നില തീരെ പരുങ്ങലിൽ. വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളാണ് കുറേക്കൂടി മികവ് കാട്ടിയത്. 55 വിഭാഗങ്ങൾ 60 ശതമാനത്തിന്റെ കടമ്പ കടന്നു. 21 വകുപ്പുകൾ ശരാശരി പ്രകടനത്തിലൊതുങ്ങി. ഒമ്പത് വിഭാഗങ്ങൾ ഏറെ പിന്നിൽ.
□സെക്രട്ടേറിയറ്റിൽ
ഏറെ മുന്നിൽ:
(ശതമാനം)
പ്രവാസികാര്യ വകുപ്പ് (81.81 ), ഗതാഗത വകുപ്പ് (70.57), ഇലക്ഷൻ വകുപ്പ്(70.31).
□വകുപ്പദ്ധ്യക്ഷന്മാരുടെ
കാര്യാലയം:
ന്യൂനപക്ഷ ക്ഷേമം(93.03), പൊതുമരാമത്ത് (റോഡ് മെയിന്റനൻസ്-92.22), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി(91.27 ).
12,43,634
ആകെ അപേക്ഷകൾ
7,16,227
തീർപ്പായത്
5,27,407
ശേഷിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |