കളമശേരി: ടാങ്കർലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കളമശേരി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം സുമനിവാസിൽ സുരേഷ്‌കുമാറിന്റെയും വിനീതയുടെയും മകൻ സിദ്ധാർത്ഥാണ് (19) മരിച്ചത്. കറുകുറ്റി എസ്.സി.എം.എസ് സ്കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിലെ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്.
തൃക്കാക്കരയിലെ സുഹൃത്തിനെ കാണാൻ സ്കൂട്ടറിൽ പോകുമ്പോൾ ഇന്നലെ രാവിലെ 8ന് സീ പോർട്ട്-എയർപോർട്ട് റോഡിൽ സ്ഥിരം അപകടമേഖലയായ പൂജാരി വളവിനടുത്തുള്ള മാങ്കോ റെസ്റ്റോറന്റിന് സമീപമായിരുന്നു അപകടം. ടാങ്കർലോറിക്ക് പിന്നിലിടിച്ച് റോഡിൽ തെറിച്ചുവീണ സിദ്ധാർത്ഥിന്റെ ദേഹത്ത് പിന്നിൽ വന്ന ലോറി കയറിയിറങ്ങിയാണ് അന്ത്യം. സഹോദരൻ: ആദിത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |