തിരുവനന്തപുരം : ബലപ്രയോഗത്തിലൂടെയല്ല സ്വാതന്ത്ര്യത്തിലൂടെയാണ് മികവ് ഉണ്ടാകുന്നതെന്നും അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും നോബൽ സമ്മാന ജേതാവായ പ്രൊഫ. മോർട്ടൻ.പി.മെൽഡൽ . രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) സംഘടിപ്പിച്ച റിസർച്ച് കോൺഫറൻസിൽ ഓൺലൈൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താഴ്ന്ന ക്ലാസുകൾ മുതൽ വിദ്യാഭ്യാസം കുട്ടികളിൽ കൗതുകവും താത്പര്യവും സൃഷ്ടിക്കുന്ന വിധത്തിൽ ആസ്വാദ്യകരമാക്കണമെന്നും അദ്ദേഹം
പറഞ്ഞു. ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ സെഷനിൽ മോഡറേറ്ററായിരുന്നു. മൂന്നാറിൽ നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |