ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. താൻ പറഞ്ഞത് ഭാഷാശൈലിയാണെന്നും വിഡ്ഢികൾക്ക് അത് മനസ്സിലാകില്ലെന്നും മഹുവ പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ പരാജയപ്പെട്ടതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന് മഹുവ പറഞ്ഞിരുന്നു. യോഗ്യനല്ലാത്ത വ്യക്തിയെ ഒഴിവാക്കണം എന്ന അർത്ഥമുള്ള 'തല വെട്ടി മേശപ്പുറത്ത് വെയ്ക്കണം' എന്ന ശൈലി പ്രസ്‌താവനയ്‌ക്കൊപ്പം ഉപയോഗിച്ചതാണ് വിവാദമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |