മൂവാറ്റുപുഴ: ദിനം പ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ബസ് സ്റ്റാൻഡിൽ ടോയ്‌ലെറ്റുകൾ പൂട്ടിയിട്ടിട്ട് വർഷങ്ങളാവുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യവും നഗരസഭയുടെ നിഷ്‌കൃയത്വവും മൂലമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടോയ്ലറ്റുകൾ അടച്ചിട്ടിരിക്കുന്നത്.
ഏഴുവർഷം മുമ്പ് നിർമ്മിച്ച സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾഒരുക്കിയിരുന്നെങ്കിലും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ കെട്ടിടം പൂർണമായും അടച്ചുപൂട്ടി. തുടക്കത്തിൽ കരാർ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. രാത്രികാലങ്ങളിൽ പുറത്തു നിന്ന് ബസുകൾ എത്താതായതോടെ വൈകിട്ട് ആറു മണിയോടെ ടോയ്ലെറ്റുകൾ അടച്ചുപൂട്ടുകയിരുന്നു പതിവ് . രാത്രിയാവുന്നതോടെ സാമൂഹ്യ വിരുദ്ധർ പൂട്ടുകൾ പൊളിച്ച് അകത്ത് കടന്നു പൈപ്പുകളും ക്ലോസറ്റുകളിലും പൈപ്പുകളിലും നശിപ്പിച്ചു. കരാറുകാരൻ ഉൾപ്പെടെയുള്ളവർ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരിഹാരമായി ടോയ്‌ലെറ്റുകൾക്ക് പൂട്ടിടുകയാണുണ്ടായത്.
സ്റ്റാൻഡിൽ മുമ്പുണ്ടായിരുന്ന ശൗചാലയം കരാറുകാരന് നൽകി പ്രവർത്തിക്കുന്നുണ്ടെങ്കിലും വൃത്തിരഹിതമായതിനാൽ അകത്തു പ്രവേശിക്കാനാവില്ലെന്ന് യാത്രക്കാർ പറയുന്നു.
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയും. ടെയ്‌ലെറ്റ് പ്രവർത്തനത്തിന്റെ സാങ്കേതിക തടസങ്ങൾ നീക്കി തുറന്ന് പ്രവർത്തിക്കാനായുള്ള നടപടികൾ സ്വീകരിക്കാൻ എൻജിനിയറിംഗ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
പി.എം. അബ്ദുൾ സലാം
ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |