തിരുവനന്തപുരം: നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്ന് എഡിഷനുകൾ വിജയകരമായി നടത്തിയ പശ്ചാത്തലത്തിൽ, യുനെസ്‌കോ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തേയ്ക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുക്കാൻ വിശദമായ രേഖകൾ തയ്യാറാക്കി അപേക്ഷ സമർപ്പിക്കാൻ സ്പീക്കർ എ. എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
തിരുവനന്തപുരം കോർപ്പറേഷനാണ് ഇതുസംബന്ധിച്ച് അപേക്ഷ സമർപ്പിക്കുന്നത്. കിലയും തിരുവനന്തപുരം എൻജിനിയറിംഗ് കോളേജും സംയുക്തമായാണ് രേഖകൾ തയ്യാറാക്കുന്നത്. ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട്,കില ഡയറക്ടർ ജനറൽ നിസ്സാമുദീൻ എന്നിവർ ഓൺലൈനായും കോർപ്പറേഷൻ സെക്രട്ടറി ജഹാഗീർ എസ്.,കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ,കോളേജ് ഒഫ് എൻജിനിയറിംഗ്,കേരള ലൈബ്രറി അസോസിയേഷൻ,സ്‌കൂൾ ലൈബ്രറി അസോസിയേഷൻ ഒഫ് ഇന്ത്യ പ്രതിനിധികൾ നേരിട്ടും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |