തിരുവനന്തപുരം: മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികൾക്ക് മുന്നിൽ തറവാട്ട് കാരണവരുടെ സ്നേഹഭാവത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ ഉച്ചയ്ക്ക് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണ് ഓണസംഗമവും വിരുന്നും സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 12.20ന് എത്തിയ മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ ഓരോരുത്തരെയായി സ്വീകരിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കെ.ബി.ഗണേശ് കുമാർ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ഡോ.ആർ.ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, വി.എൻ.വാസവൻ, ജി.ആർ.അനിൽ, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ജോൺ ബ്രിട്ടാസ് എം.പി, മേയർ ആര്യാ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ചീഫ് സെക്രട്ടറി ഡോ എ.ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, സംസ്ഥാന ഇലക്ഷൻ കമ്മിഷണർ ഷാജഹാൻ, ഇ.പി.ജയരാജൻ, ഒ.രാജഗോപാൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, മധുപാൽ, ബേസിൽ ജോസഫ്, നടൻ മണിയൻപിള്ള രാജു, ബൈജു, അഹാന കൃഷ്ണകുമാർ, ഇർഷാദ്, ശങ്കർ രാമകൃഷ്ണൻ, എം.ജി.ശ്രീകുമാർ, വയലാർ ശരത്ചന്ദ്ര വർമ്മ, ജോബ് കുര്യൻ, മുരുകൻ കാട്ടാക്കട, എം.ജയചന്ദ്രൻ, സഞ്ജു സാംസൺ, ഐ.എം.വിജയൻ, സച്ചിൻ ബേബി, ഗുരുരത്നം ജ്ഞാനതപസ്വി, മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ബസേലിയസ് ജോസഫ് കത്തോലിക്കസ്, ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, ആർച്ച് ബിഷപ്പ് തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, ഡോ.സക്കറിയാസ് മാർ അപ്രേം, കുറിയാക്കോസ് മാർ സേവിയറിസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |