തിരുവനന്തപുരം: വിവാദമായ വനം നിയമഭേദഗതിയും ഇക്കോ പരിസ്ഥിതി ബോർഡ് രൂപീകരണനിയമവും ചന്ദനമരം മുറിക്കുന്നതിന് ഇളവ് നൽകുന്നതിനുള്ള നിയമഭേദഗതിയും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ എത്തിയെങ്കിലും അംഗീകാരം നൽകാതെ മാറ്റിവച്ചു. 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്നതാണ് ഈ ബില്ലുകൾ.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന കേരള കോൺഗ്രസിന്റെ ആശങ്ക കണക്കിലെടുത്താണ് മാറ്റിവച്ചത്. നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അടിയന്തര സ്വഭാവം വനം നിയമ ഭേദഗതിക്കില്ലെന്നു മന്ത്രിസഭാ യോഗം വിലയിരുത്തി.
ഭേദഗതികൾ നടപ്പാക്കാനുള്ള നീക്കം രണ്ടാം തവണയാണ് മാറ്റിവയ്ക്കുന്നത്.
2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും നിയമസഭ പരിഗണിച്ചില്ല. ഇതു കാലഹരണപ്പെട്ടതോടെയാണ് ഭേദഗതി ബില്ലുമായി വനംവകുപ്പ് വീണ്ടുമെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |