കൊച്ചി: ചികിത്സാപ്പിഴവും അനാസ്ഥയും ആരോപിച്ചുള്ള ഡോക്ടർമാർക്കെതിരായ പരാതി പരിശോധിക്കാൻ വിദഗ്‌ദ്ധരുടെ പാനലും ഉന്നതതല സമിതിയും രൂപീകരിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് കരട് മാർഗനിർദ്ദേശങ്ങളും കോടതി തയ്യാറാക്കി. വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കെതിരെയുള്ള കേസിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നടപടി.
പരാതി ലഭിച്ചാൽ ഡോക്ടറുടെ നോട്ട്, നഴ്‌സസ് ഡയറി, ഡ്യൂട്ടി റോസ്റ്റർ, ഷിഫ്റ്റ് റിപ്പോർട്ടുകൾ, ഹാജർ ഷീറ്റ്, മെഡിക്കൽ പരിശോധന, ലാബ് റിപ്പോർട്ടുകൾ, ചികിത്സാനോട്ടുകൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയവ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ സത്വര നടപടി സ്വീകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട അതോറിട്ടിയെ അറിയിച്ച് വിദഗ്ദ്ധ പാനൽ യോഗം ചേരാൻ ആവശ്യപ്പെടണം.
എല്ലാ ജില്ലയിലും സ്‌പെഷ്യാലിറ്റിയുടെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടെ പട്ടിക തയാറാക്കണം. ഓരോ പാനലിലും ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ നിന്നുള്ള ഡോക്ടറെ ഉൾപ്പെടുത്തണം.
30 ദിവസത്തിനകം നടപടി വേണം
രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം.
പരാതിക്കാരനും ചികിത്സാ ആരോപണ വിധേയനായ ഡോക്ടർക്കും നിവേദനങ്ങൾ നൽകാൻ അവസരം നൽകണം.
ചികിത്സാപ്പിഴവുണ്ടെന്നു പ്രഥമദൃഷ്ട്യാ സൂചനയുള്ള സംഭവങ്ങളിൽ ഡോക്ടറോട് നേരിട്ട് വിശദീകരണം തേടണം.
വിദഗ്ദ്ധ പാനലിലെ ഓരോ അംഗത്തിന്റെയും അഭിപ്രായം റിപ്പോർട്ടിലുണ്ടാകണം.
സമവായത്തിലൂടെ അന്തിമ തീരുമാനത്തിലെത്തണം
റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട ഡോക്ടർക്കും നൽകണം. ചികിത്സാപ്പിഴവില്ലെങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരനു നൽകണം.
കണ്ടെത്തലിനെതിരെ അപ്പീൽ നൽകാൻ ഇരു കക്ഷികൾക്കും അവകാശം
നിർദിഷ്ട സമയത്തിനുള്ളിൽ അപ്പീൽ നൽകിയാൽ അതിലെ തീരുമാനത്തിനുശേഷമേ അന്തിമ റിപ്പോർട്ട് നൽകാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |