തൊടുപുഴ: കോപ്പിയടി പിടികൂടിയ അദ്ധ്യാപകനെതിരെ വ്യാജ പീഡന പരാതി നൽകിയവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(ജി.സി.ടി.ഒ) ആവശ്യപ്പെട്ടു. മൂന്നാർ ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകനായിരുന്ന ആനന്ദ് വിശ്വനാഥിനെതിരെ ഉള്ള ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോളേജിലെ ജി.സി.ടി.ഒ യുടെ ഭാരവാഹിയായിരുന്ന ആനന്ദ് വിശ്വനാഥനെ അപകീർത്തിപ്പെടുത്തുന്നതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അത്തരം ഗൂഢാലോചനയിൽ പങ്കെടുത്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തടഞ്ഞു വെച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് ഉടനടി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കളങ്കം വരുത്തുന്ന പ്രവണതകൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സംഘടനാ പ്രസിഡന്റ് പ്രൊഫ. ഡോ. ജാഫർ സാദിഖ് പി. പി, ജനറൽ സെക്രട്ടറി ഡോ. എബിൻ റ്റി മാത്യുസ്, ട്രഷറർ ഷാജു മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |