ചേലക്കര : റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതിയെ ചേലക്കര പൊലീസ് പിടികൂടി. പട്ടിക്കാട് സ്വദേശി വിപിനാണ് പിടിയിലായത്. പങ്ങാരപ്പിള്ളി തോട്ടുപാലം ഊരമ്പത്ത് വീട്ടിൽ ഷിബിന്റെ 20,000 രൂപ വിലവരുന്ന റബ്ബർ ഷീറ്റുകളാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം റബ്ബർ ഷീറ്റുകൾ വിൽക്കാൻ എടുത്തപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് ഷിബിൻ ചേലക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആലത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. വിപിനെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ: കെ.സതീഷ്, എസ്.ഐമാരായ അരുൺ കുമാർ, അബ്ദുൾ സലീം, നന്ദൻ, നാസർ, ബാബു, സി.പി.ഒമാരായ ഗിരീഷ്, മനു, അഖിൽ, ഷനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കാപ്ഷൻ.........
വിപിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |