ന്യൂഡൽഹി: അനധികൃത ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ഇ.ഡി ചോദ്യം ചെയ്തു. അനധികൃത ബെറ്റിംഗ് ആപ്പായ 1 എക്‌സ് ബെറ്റിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ 11ഓടെയാണ് ധവാൻ ഡൽഹിയിലെ ഇ.ഡി ഓഫീസിലെത്തിയത്. ആപ്പിന്റെ നടത്തിപ്പുകാരുമായി ധവാന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. അതിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യംചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകിയത്. ക്രിക്കറ്റ് താരം സുരേഷ് റെയ്‌നെയെയും തെലുങ്ക് സിനിമാതാരം റാണാ ദഗ്ഗുബാട്ടിയെയും നേരത്തെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |