കുറഞ്ഞത് ആറു മാസമെങ്കിലും ഫ്രാൻസിൽ ഉപരിപഠനം നടത്തിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷത്തേക്കാണ് ഷെൻഗെൻ വിസ അനുവദിക്കുന്നത്. ഇത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപരിപഠനശേഷം മികച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കും. ഫ്രാൻസിൽ ഉപരിപഠനം നടത്താൻ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം വേണം. എൻജിനിയറിംഗ്, മാനേജ്മന്റ്, സയൻസ്, ടെക്‌നോളജി മേഖലയിൽ ഉപരിപഠനത്തിന് മികച്ച സർവകലാശാലകളുണ്ട്.
ഇൻസീഡ് മികച്ച ലോക റാങ്കിങ്ങുള്ള ബിസിനസ് സ്‌കൂളാണ്.എൻജിനിയറിംഗിൽ ഗ്രെനോബിൽ മികച്ച നിലവാരം പുലർത്തുന്ന ടെക്‌നോളജി സ്ഥാപനങ്ങളുടെ ശൃംഖലയാണ്.QS ലോക റാങ്കിംഗിൽ ഗ്രെനോബിൽ നാലാം സ്ഥാനത്താണ്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ബി.ടെക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രെനോബിൽ യൂണിവേഴ്‌സിറ്റിയിൽ ഇന്റഗ്രേറ്റഡ് എം.എസ് പ്രോഗ്രാമിന് പഠിക്കാം.അമൃത സർവകലാശാലക്ക് ഗ്രെനോബിളുമായി നിലവിൽ ട്വിന്നിംഗ് പ്രോഗ്രാമുണ്ട്. ഫ്രാൻസിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ അക്കാഡമിക് വർഷം ആരംഭിക്കും.
ഫീസ് നിരക്ക് കുറവ്
ഫ്രാൻസിലെ 71 ഓളം പബ്ലിക് യൂണിവേഴ്‌സിറ്റികളിലേക്ക് ഫ്രഞ്ച് ഗവൺമെന്റാണ് ഫണ്ട് അനുവദിക്കുന്നത്. ഫ്രഞ്ച് സർവകലാശാലകൾ ലൈസൻസ്, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്. ഫ്രാൻസിലെ ഉപരിപഠനത്തെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പസ് ഫ്രാൻസ് വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. ക്യാമ്പസ് ഫ്രാൻസിന് തിരുവനന്തപുരം,ചെന്നൈ,ബെംഗളൂരു,ഡൽഹി,മുംബയ് എന്നിവിടങ്ങളിൽ ഓഫീസുണ്ട്. ആറു സെമസ്റ്റർ നീളുന്ന അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമാണ് ലൈസൻസ്.സോബോൺ,ഇക്കോൽ പോളിടെക്‌നിക്,നന്റ്‌സ്,യൂണിവേഴ്‌സിറ്റി ഓഫ് പാരീസ്,ENS ലിയോൺ, ലോറൈൻ തുടങ്ങി മികച്ച സർവകലാശാലകളിൽ ലൈസൻസ് ചെയ്യാം.സുസ്ഥിര വികസനം,പബ്ലിക് ഹെൽത്ത്, മീഡിയ സ്റ്റഡീസ്, ഐ.ടി,ലോജിസ്റ്റിക്‌സ്, ടെക്‌നോളജി,എനർജി,ഓഷ്യൻ റിസർച്ച്, ഡാറ്റ മാനേജ്മന്റ്, ടെലികമ്യൂണിക്കേഷൻ,എയ്‌റോനോട്ടിക്കൽ എൻജിനിയറിംഗ്, കൾച്ചറൽ പഠനം,ഹ്യൂമാനിറ്റീസ്, അക്കൗണ്ടിംഗ് എന്നിവയിൽ മികച്ച കോഴ്‌സുകളുണ്ട്.
ഐ.ഇ.എൽ.ടി.എസ്, ഫ്രഞ്ച് ഭാഷാ മികവ്
ഫ്രാൻസിൽ ഉപരിപഠനത്തിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസിലും ഫ്രഞ്ച് ഭാഷയിലും മികച്ച സ്‌കോർ നേടണം.ഐ.ഇ.എൽ.ടി.എസിൽ 9 ൽ 7 ബാൻഡെങ്കിലും ലഭിക്കണം.ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ ഫ്രാൻസിൽ ഉപരിപഠനത്തിനു കോമൺ യൂറോപ്യൻ ഫ്രെയിംവർക് ഒഫ് റഫറൻസ് (CEFR) അനുസരിച്ച് B1/B 2/C 1 ലെവൽ കൈവരിക്കണം.പോസ്റ്റ് സ്റ്റഡി വർക് വിസക്ക് കുറഞ്ഞത് B2 വെങ്കിലും കൈവരിക്കണം.സമർത്ഥരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 500 ഓളം സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. ലെഗ്രാൻഡ് എംപവറിംഗ് സ്‌കോളർഷിപ്, AMBA ഡാമിയ സ്‌കോളർഷിപ്, Sciences PO,പാരീസ് ടെക് എന്നിവ സ്‌കോളർഷിപ്പുകളാണ്. വ്യവസായ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളുമാണ് കൂടുതലായി സ്‌കോളർഷിപ് നൽകുന്നത്. www.campusfrance.org
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |