തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ റെക്കാർഡ് നേട്ടവുമായി കെ എസ് ആർ ടി സി. ഇന്നലെ മാത്രം പത്ത് കോടിയിലധികം രൂപയുടെ വരുമാനമാണ് കെ എസ് ആർ ടി സിക്കുണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഓണം അവധിക്ക് ശേഷമുള്ള ആദ്യ ദിനമായിരുന്നു ഇന്നലെ. മുമ്പ് ശബരിമലയിൽ നിന്ന് ഒരു ദിവസം ഒമ്പത് കോടിയോളം രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാൽ വരുമാനം പത്ത് കോടി പിന്നിടുന്നത് ആദ്യമായിട്ടാണ്. ഇത് ഒറ്റ ദിവസത്തെയല്ല, മറിച്ച് ഏറെ നാളുകളായുള്ള അദ്ധ്വാനത്തിന്റെ ഫലമാണെന്നാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത്.
പണ്ട് ആയിരത്തോളം ബസുകൾ കട്ടപ്പുറത്താകാറുണ്ടായിരുന്നു. തകരാർ വന്നാൽ അത് പരിഹരിക്കാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്തിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഇപ്പോൾ കട്ടപ്പുറത്ത് കിടക്കുന്ന ബസുകളുടെ എണ്ണം നാനൂറിൽ താഴെയാണത്രേ. കൂടുതൽ ബസുകൾ നിരത്തിലിറക്കി, കൂടുതൽ സർവീസുകൾ നടത്താൻ തുടങ്ങി, ഡിപ്പോകൾക്ക് ടാർഗറ്റ് നൽകി അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കെ എസ് ആർ ടി സിയുടെ വരുമാനം കൂടിയതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |