ദുബായ് : ഏഷ്യാ വൻകരയിലെ ക്രിക്കറ്റ് രാജാവിനെ കണ്ടെത്താനുള്ള ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് യു.എ.ഇയിൽ തുടക്കമാകും. കരുത്തരായ ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും ഉൾപ്പടെ എട്ടുടീമുകളാണ് ട്വന്റി-20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8 ന് അഫ്ഗാനിസ്ഥാനും ഹോംഗ്കോംഗും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തിരിതെളിയുന്നത്. നാളെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആതിഥേയരായ യു.എ.ഇയെ നേരിടും. 14നാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം.
ദുബായ്‌യിലും അബുദാബിയിലുമായി നാലുടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് പോരാട്ടം. പാകിസ്ഥാനെയും യു.എ.ഇയേയും കൂടാതെ ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് റൗണ്ടിൽ ടീമുകൾ ഓരോ തവണ പരസ്പരം മത്സരിക്കും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ സൂപ്പർ ഫോർ റൗണ്ടിലേക്ക് കടക്കും. ഈ റൗണ്ടിലും പരസ്പരം ഓരോ മത്സരങ്ങൾ. പോയിന്റ് പട്ടികയിൽ മുന്നിലുള്ള രണ്ട് ടീമുകൾ ഈ മാസം 28ന് നടക്കുന്ന ഫൈനലിലെത്തും.
ഗ്രൂപ്പ് എ
ഇന്ത്യ, പാകിസ്ഥാൻ, യു.എ.ഇ, ഒമാൻ
ഗ്രൂപ്പ് ബി
ശ്രീലങ്ക,അഫ്ഗാനിസ്ഥാൻ,ബംഗ്ളാദേശ്,ഹോംഗ്കോംഗ്.
ഇന്ത്യയുടെ മത്സരങ്ങൾ
സെപ്തംബർ 10
Vs യു.എ.ഇ
സെപ്തംബർ 14
Vs പാകിസ്ഥാൻ
സെപ്തംബർ 19
Vs ഒമാൻ
3
തവണ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഈ ഏഷ്യാകപ്പിൽ നടക്കാൻ സാദ്ധ്യതയുണ്ട്. പ്രാഥമിക റൗണ്ടിൽ കൂടാതെ സൂപ്പർ ഫോർ റൗണ്ടിലും ഫൈനലിലും ഇന്ത്യ പാക് പോരാട്ടമാണ് ആരാധകർ കൊതിക്കുന്നത്.
ടി.വി ലൈവ്
8 pm മുതൽ സോണി ടെൻസ്പോർട്സിലും സോണി ലിവ് ആപ്പിലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |