തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ കേരളകൗമുദി-കൗമുദി ടിവി ഓണം എക്സ്ട്രീം 2025 ഇന്ന് വൈകിട്ട് 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
ന്യൂ രാജസ്ഥാൻ മാർബിൾസ്,ഹമാരാ ചോയിസ് എന്നിവരാണ് മുഖ്യസ്‌പോൺസർമാർ.
ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ സൗമ്യ രാമകൃഷ്ണൻ,ആതിര ജനകൻ തുടങ്ങിയ ഗായകരും പങ്കാളികളാകും. വ്യത്യസ്‌ത ശബ്ദാനുകരണത്തിലൂടെ ശ്രദ്ധേയനായ അശ്വന്ത് അനിൽകുമാറിന്റെ മിന്നുന്ന പ്രകടനത്തിനൊപ്പം സിനിമാറ്റിക് ഡാൻസും അരങ്ങേറും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി എന്നിവർ വിശിഷ്ടാതിഥികളാകും. എം.എൽ.എമാരായ ആന്റണി രാജു,വി.കെ.പ്രശാന്ത്,വി.ജോയി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ന്യൂ രാജസ്ഥാൻ മാർബിൾസ്,ഹമാരാ ചോയിസ് എന്നിവരെക്കൂടാതെ രാജധാനി ഗ്രൂപ്പ്,ജ്യോതിസ് സെൻട്രൽ സ്‌കൂൾസ്,നിഷ് കന്യാകുമാരി,കൈരളി ജുവലേഴ്സ്,സപ്ലൈകോ,കേരള ഭാഗ്യക്കുറി,മിൽമ എന്നിവരും സ്‌പോൺസർമാരാണ്. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |