തിരുവനന്തപുരം : കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത 27,833 കോടി രൂപയുടെ ഫണ്ടിൽനിന്ന് കേരളത്തെ ഒഴിവാക്കിയത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കുന്നതിനായി കൂടിക്കാഴ്ചയ്ക്ക് സമയം തേടും. മുൻവർഷങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ സമഗ്രശിക്ഷാ അഭിയാൻ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 1,148 കോടിയാണ്. നിലവിൽ സമഗ്രശിക്ഷാ കേരളയിലെ 6,817 ജീവനക്കാർക്ക് സംസ്ഥാന സർക്കാരാണ് ശമ്പളം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |