ചെന്നൈ: ജർമ്മനി, ബ്രിട്ടൻ സന്ദർശനത്തിലൂടെ 15,516 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും പര്യടനം പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനു മാത്രമല്ല 17,613 പേർക്ക് തൊഴിൽ നൽകുന്നതിനുമായി 33 ധാരണാപത്രങ്ങൾ ഒപ്പുവച്ചു.തമിഴ്‌നാട്ടിൽ മുതൽ മുടക്കാൻ 10 പുതിയ കമ്പനികൾ മുന്നോട്ടുവന്നു. ഉന്നത വിദ്യാഭ്യാസം, ചെറുകിട ബിസിനസുകൾ തുടങ്ങിയ മേഖലകളിൽ 6 കമ്പനികൾ ഞങ്ങളുമായി കൈകോർക്കാൻ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു
11ന് ഞാൻ ഹൊസൂരിൽ 2,000 കോടി രൂപയുടെ ഡെൽറ്റ ഇലക്ട്രോണിക്സ് ഫാക്ടറിയും ജീവനക്കാരുടെ താമസ സൗകര്യവും സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.അവിടെ 1,100 കോടി രൂപയുടെ ഒരു ഫാക്ടറിക്ക് തറക്കല്ലിടും. അടുത്ത നിക്ഷേപക സമ്മേളനം ഹൊസൂരിൽ നടത്തുമെന്ന്
സ്റ്റാലിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |