ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ നിള നമ്പ്യാർ സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ്‌സീരീസ് പ്രഖ്യാപന നാൾ മുതൽ ചർച്ചാവിഷയമായിരുന്നു. .ലോല കോട്ടേജ് എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ നടൻ അലൻസിയർ ആണ് നായകവേഷത്തിൽ എത്തുന്നത്. നിള നമ്പ്യാർക്കൊപ്പം മോഡൽ ബ്ലെസി സിൽവസ്റ്ററും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ വെബ്‌സീരീസിന്റെ ആദ്യ സീസൺ സ്ട്രീമിംഗ് ആരംഭിച്ചു എന്ന വിവരമാണ് പുറത്തുവന്നത്. എൻ.എം.എക്സ് എന്ന പ്ലാറ്റ്‌ഫോമിലാണ് സീരീസ് റിലീസ് ചെയ്തത്.
കുട്ടിക്കാനത്താൻ് സീരീസിന്റെ ചിത്രീകരണം നടന്നത്. തന്റെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമ്മിക്കുന്ന സീരീസാണിതെന്ന് നിള നമ്പ്യാർ സീരീസിന്റെ പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു. . തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ സീരീസിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും നിള നമ്പ്യാർ വ്യക്തമാക്കിയിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |