തിരുവനന്തപുരം:നടപടിയെടുക്കാൻ അധികാരമില്ല. ലഭിക്കുന്ന പരാതികളിൽ
നടപടി ശുപാർശ മാത്രം പൊലീസ് കംപ്ളെയിന്റ് അതോറിറ്റി നോക്കുകുത്തിയാകുന്നു.
ഇതോടെ, ആരും അതോറിറ്റിയിൽ പരാതിപ്പെടാത്ത സ്ഥിതിയാണ്.പൊലീസിനെതിരെ പരാതി പറയാൻ ഇങ്ങനെയൊരു അതോറിറ്റിയുണ്ടെന്നും പലർക്കുമറിയില്ല.പൊലീസ് മർദനം, കസ്റ്റഡി മരണം തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യം സർക്കാരിനെ അറിയിച്ചെങ്കിലും അനുകൂല തീരുമാനമില്ല.
13 വർഷം;
5152 പരാതികൾ
കഴിഞ്ഞ 13 വർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഭിച്ചത് 5218 പരാതികളാണ്.ഇതിൽ 5152 എണ്ണവും തീർപ്പാക്കിയെന്നാണ് അതോറിറ്റിയുടെ വിശദീകരണം.
കൂടുതൽ പരാതി ലഭിച്ചത് 2017ലാണ്-808 . കുറവ് 2024ൽ.94 . ഈ വർഷം ഇതുവരെ 45 പരാതികൾ ലഭിച്ചു. ഇതിൽ 14 എണ്ണം തീർപ്പാക്കാനുണ്ട്.
.
ശുപാർശകളിൽ
നടപടിയില്ല
അതോറിറ്റിയുടെ പല ശുപാർശകളിലും സർക്കാർ നടപടികളുണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്. പരാതി ലഭിച്ചാൽ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയോഗിക്കും. പരാതിക്കാരനെ വിളിച്ചു വരുത്തി മൊഴിയെടുക്കും.കുറ്റാരോപിതനിൽ നിന്നു വിശദീകരണം തേടും. ആവശ്യമെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ സഹായം തേടും. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും.വകുപ്പുതല അന്വേഷണം ,ക്രിമിനൽ
കേസ് തുടങ്ങിയ ശുപാർശകളിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |