തിരുവനന്തപുരം:ജൽജീവൻ മിഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നബാർഡിൽ നിന്ന് 8862.95കോടിരൂപ വായ്പയെടുക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് സംസ്ഥാനമന്ത്രിസഭായോഗം അനുമതി നൽകി.ഇതിൽ 5000കോടിരൂപ ആദ്യഘട്ടത്തിൽ തന്നെയെടുക്കും.പണിപൂർത്തിയാക്കിയത് കൊടുക്കാൻ തന്നെ 6000ത്തോളം കോടി രൂപ വേണ്ടിവരും. ബില്ലുമാറിക്കൊടുക്കാത്തതിനാൽ കരാറുകാർ പണി നിറുത്തിവച്ചിരിക്കുകയാണ്. 2024ൽ പൂർത്തിയാക്കേണ്ട പദ്ധതി സാമ്പത്തിക പ്രതിസന്ധി മൂലം പൂർത്തിയാക്കാനായില്ല.ഇതോടെ 2028വരെ കാലാവധി നീട്ടിയിട്ടുണ്ട്.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ 70,77,273 വീടുകളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ളകേന്ദ്രസംസ്ഥാനസർക്കാരുടെ സംയുക്ത പദ്ധതിയാണ് ജൽജീവൻ മിഷൻ.44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2019ൽ തുടങ്ങിയ പദ്ധതിക്ക് ഇതുവരെ 11,643 കോടി രൂപയാണ് ചെലവാക്കിയത്. ഇതിൽ സംസ്ഥാനം 6033 കോടിരൂപയും കേന്ദ്രസർക്കാർ 5610കോടിയുമാണ് നൽകിയത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |