അടൂർ: അനധികൃതമായി പണം കൈപ്പറ്റിയതിന് അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് എസ്. ആർ. വിഷ്ണുവിനെ സസ്പെൻഡ് ചെയ്തു. പൊലീസ് വിജിലൻസിന്റെ ശുപാർശ പ്രകാരം റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്. . കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ ഡി.എസ്.സുമേഷ് ലാലിനു വേണ്ടിയെന്ന് പറഞ്ഞ് ബന്ധുവായ വിഷ്ണു 59000 രൂപ ഗൂഗിൾ പേ വഴി വാങ്ങിയെന്ന കണ്ടെത്തലിലാണ് സസ്പെൻഷൻ . ടിപ്പർ ലോറി ഉടമയാണ് പണം നൽകിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |