കേരള സർവകലാശാല
കേരള സർവകലാശാല ജനുവരിയിൽ നടത്തിയ ഒന്ന്,മൂന്ന് സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ),മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി)
സെപ്തംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷ 19ന് അതത് കേന്ദ്രങ്ങളിൽ നടത്തും.
ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) ജൂലായ് (റെഗുലർ - 2020 & 2023 സ്കീം,സപ്ലിമെന്ററി – 2020 സ്കീം,മേഴ്സിചാൻസ് - 2020 സ്കീം – 2020 അഡ്മിഷൻ,2009 സ്കീം – 2010 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.സി.എ (മേഴ്സിചാൻസ്) ജൂലായ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 15 മുതൽ 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2025/.
കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ ബി.എ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 17 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- 5 സെക്ഷനിൽ
ഹാജരാകണം.
എം.ജി സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ബയോകെമിസ്ട്രി (2015 -18 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് (സി.എസ്.എസ്) (2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്,2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്,2016 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്,2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ബി.എ,ബി.കോം (സി.ബി.സി.എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 23 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മേഴ്സി ചാൻസ്) ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 16 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |