കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമാണെന്ന് നടി റിനി ആൻ ജോർജ്. എന്നാൽ, തത്ക്കാലം നിയമനടപടിക്കില്ല. ഇക്കാര്യം ക്രൈം ബ്രാഞ്ചിനെയും അറിയിച്ചു. അതിനർത്ഥം എല്ലാം പൂട്ടിക്കെട്ടിയെന്നല്ലെന്നും റിനി പറഞ്ഞു.
''പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം. പ്രത്യേകിച്ച്, സദാചാര അമ്മച്ചിമാർക്ക്.
സൈബർ അറ്റാക്കുകൾ ഒരു ബഹുമതിയായി കാണുന്നു. ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം."" എന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.
. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്ന് റിനി വെളിപ്പെടുത്തിയതാണ് വിവാദമായത്. പേരു പറഞ്ഞില്ലെങ്കിലും നേതാവ് രാഹുൽ മാങ്കൂട്ടത്തിലാണെന്ന സൂചനയും നൽകിയിരുന്നു. തുടർന്നാണ് രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |