മലപ്പുറം: അവധിയെടുത്തതിന് സ്‌കൂൾ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്‌എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി മർദിച്ചത്. ക്ലാസ് ടീച്ചർ ശിഹാബ് ആണ് തന്നെ തല്ലിയതെന്ന് കുട്ടി പറഞ്ഞു.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ബസ് കിട്ടാത്തതിനാലാണ് സ്‌കൂളിൽ പോകാതിരുന്നതെന്ന് കുട്ടിയും രക്ഷിതാവും പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളുണ്ട്. മർദനമേറ്റതിന്റെ വേദന ഇപ്പോഴും നല്ലരീതിയിലുണ്ടെന്ന് കുട്ടി പറഞ്ഞു. അദ്ധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |