തൃശൂർ: പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹ സമ്മാനമായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് സ്വർണമാല ഊരി നൽകി. 15നാണ് സുജിത്തിന്റെ വിവാഹം.
സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയാണ് ടാജറ്റ് തന്റെ രണ്ട് പവന്റെ മാല സമ്മാനിച്ചത്. സുജിത്തിനായി ദീർഘകാലം നിയമപോരാട്ടം നടത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിന് ഡി.സി.സി എക്‌സിക്യൂട്ടിവിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചു.
'നീതിക്കായി വി.എസ്. സുജിത്തും ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം".
- സണ്ണി ജോസഫ്, കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |