
റായ്ബറേലി (ഉത്തർപ്രദേശ്): മദ്യപിച്ച് ലക്കുകെട്ട മനുഷ്യരെ കണ്ടിട്ടുണ്ടാകാം. പരസ്യമായി മദ്യപിക്കുന്നവരെയും നാം കണ്ടിരിക്കാം. എന്നാൽ മദ്യപിക്കാനായി കട തുറക്കുന്നത് വരെ കാത്ത് നിൽക്കാതെ അവ അടിച്ചുമാറ്റി ഇഷ്ടമുള്ള ബ്രാൻഡും ഒറ്റവലിക്ക് അകത്താക്കി ആ കുപ്പി തട്ടിക്കൊണ്ട് പോകുന്ന വിരുതനെ കണ്ടിട്ടുണ്ടോ? അതെ അത്തരത്തിലൊരു മദ്യപാനിയായ കുരങ്ങനാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഉത്തർപ്രദേശിലെ റായിബറേലിയിലാണ് സംഭവം. അനുരാഗ് മിശ്രയെന്ന ഉപയോക്താവ് എക്സിൽ പങ്കുവച്ച ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം നിറയുന്നത്.
മദ്യത്തോട് അമിതമായ ആസക്തിയുള്ള കുരങ്ങൻ നാട്ടുകാർക്കും ശല്യമായി മാറിയിരിക്കുകയാണ്. ബിയർ കാൻ കൈയിലെടുത്ത് ഒറ്റയടിക്ക് വായിലേക്ക് കമഴ്ത്തി മദ്യം അകത്താക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരെയും അമ്പരപ്പിക്കുന്നു. ബാറിലെത്തുന്നവരിൽ നിന്ന് മദ്യം തട്ടിയെടുത്ത് കുടിക്കുന്ന കുരങ്ങെന്ന തലക്കെട്ടോടെയാണ് ഉപയോക്താവ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഈ കുരങ്ങൻ കടുത്ത മദ്യപാനത്തിന് അടിമയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിവായി ബിവറേജുകളിലും ബാറുകളിലും അതിക്രമിച്ച് കയറി അവിടെ നിന്ന് ബിയർ കാനുകളും മദ്യകുപ്പികളും മോഷ്ടിക്കും. ഇതിനു പുറമേ പുറത്ത് വരുന്ന ആളുകളുടെ കൈയ്യിൽ നിന്ന് ബിയർ കാനുകളും മദ്യകുപ്പികളും തട്ടിയെടുത്ത് ഒറ്റ ഇറക്കിന് അകത്താക്കുന്നതും കുരങ്ങന്റെ സ്ഥിരം വിനോദമാണ്. നാട്ടുകാർക്കും ബാർ ഉടമകൾക്കും കുരങ്ങന്റെ മദ്യപാനം ഒരു തലവേദനയായി മാറിയിരിക്കുകയാണ്.
रायबरेली में बंदर का शराब पीने का वीडियो हुआ वायरल जो शराब की दुकान में आने वाले लोगो से शराब छीन लेता है और गटक जाता है। pic.twitter.com/We8qaAY4pi
— Anurag Mishra पत्रकार (@AnuragM27306258) October 30, 2022
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |