കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ് ഇന്നലെ ഇന്ത്യ- നേപ്പാൾ അതിർത്തിക്കടുത്തുളള പാനിറ്റാങ്കി മേഖല സന്ദർശിച്ചു.ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലെ ഫാൻസിഡേവ പ്രദേശവും സന്ദർശിച്ചു, അതിർത്തിയിലെ വേലിനിർമാണപ്രവർത്തനം നിരീക്ഷിച്ചു. ബി.എസ്.എഫ്, എസ്.എസ്.ബി ഉദ്യോഗസ്ഥരുമായി സംവദിച്ചു. അത് അവർക്ക് മനോവീര്യം പകർന്നു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണെങ്കിലും
പൊതുജനങ്ങളുടെ ആശങ്കകൾ അദ്ദേഹം നേരിട്ട് കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.
ആശങ്കകളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികൾ കാര്യക്ഷമമായി ഇടപെടുമെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഗവർണർ അവർക്ക് ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |