ന്യൂയോർക്ക്: ലോക കോടീശ്വരൻമാരുടെ പട്ടികയിൽ ടെസ്‌ല, സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിനെ പിന്തള്ളി ഒന്നാമതെത്തി ലാറി എല്ലിസൺ (81). സോഫ്‌റ്റ്‌വെയർ കമ്പനിയായ ഓറക്കിളിന്റെ സഹസ്ഥാപകനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായിയുമാണ് ലാറി. ബ്ലൂംബെർഗിന്റെ കണക്ക് പ്രകാരം ഇന്നലെ രാവിലെ ലാറിയുടെ ആസ്തി 39,300 കോടി ഡോളറായി ഉയർന്നു. മസ്കിന് 38,500 കോടി ഡോളറാണ് ആസ്തി.
2021ലാണ് മസ്‌ക് ആദ്യമായി ലോക സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്. പിന്നീട് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും എൽ.വി.എം.എച്ച് സ്ഥാപകൻ ബെർനാഡ് ആർനോൾട്ടും മസ്‌കിനെ മറികടന്നിരുന്നു. കഴിഞ്ഞ വർഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ച മസ്‌ക് 300 ദിവസത്തിലേറെയായി പദവിയിൽ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |