കൊച്ചി: കൊച്ചിയിൽ നടന്ന ത്രിദിന ഓൾ-ഏജ് ഗ്രൂപ്പ് എയറോബിക് ജിംനാസ്റ്റിക്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ 102 പോയിന്റ് നേടി മഹാരാഷ്ട്ര ചാമ്പ്യന്മാർ ആയി. ഗുജറാത്ത് 49 പോയിന്റ് നേടി രണ്ടാമത് എത്തിയപ്പോൾ 40 പോയിന്റുമായി കർണാടകം മൂന്നാം സ്ഥാനം സ്വന്തമാക്കി. അര ഡസനോളം ഇനങ്ങളിൽ ഫൈനലിൽ എത്തിയ കേരളത്തിന് പക്ഷെ മെഡലുകൾ നേടാനായില്ല. ജൂനിയർ ട്രയോ വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച അഭിനയ എൻ എ , അശ്വിനി നായർ എ , കിഞ്ചൽ എം എസ് എന്നിവർ അടങ്ങിയ ടീമിന് കപ്പിനും ചുണ്ടിനും ഇടയിൽ വെങ്കല മെഡൽ നഷ്ടമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഴ് ഇനങ്ങളിലായി 600-ത്തിലധികം മത്സരാർത്ഥികൾ ആണ് കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |