കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നത് കേരള മോഡൽ വികസനമായിരുന്നില്ല സി.പി.എം മോഡൽ വികസനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് കിട്ടുന്ന ഓരോ വോട്ടും കേരളത്തിന്റെ സംസ്കാരത്തിനെതിരാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. മോദി സർക്കാർ ചെയ്ത വികസന നേട്ടമാണ് ഞങ്ങൾ ജനങ്ങളുടെ മുന്നിൽ വയ്ക്കുന്നത്. പൊലീസ് അതിക്രമങ്ങൾക്കെതിരെ 15ന് സംസ്ഥാന വ്യാപകമായി ഡിവൈ.എസ്.പി ഓഫീസ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |