ന്യൂഡൽഹി: മേഘാവിസ്ഫോടനത്തെ തുടർന്നുള്ള മഴക്കെടുതി ദുരന്തം വിതച്ച ഉത്തരാഖണ്ഡിന് 1200 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളപ്പൊക്കത്തിലും അനുബന്ധദുരന്തങ്ങളിലും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ ആറുപേർ മരിച്ചിരുന്നു. ഇന്നലെ ഡെറാഡൂണിലെത്തിയ മേദി ഉത്തരാഖണ്ഡിലെ പ്രളയ സാഹചര്യവും നാശനഷ്ടങ്ങളും അവലോകനം ചെയ്‌ത ശേഷമാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും പങ്കെടുത്തു.
പാക്കേജ് ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകൾ തകർന്ന വീടുകൾ പുനർനിർമ്മിക്കും, ദേശീയ പാതകൾ പുനഃസ്ഥാപിക്കൽ, തകർന്ന സ്കൂളുകൾ പുനർനിർമ്മിക്കൽ, കന്നുകാലി മിനി കിറ്റുകൾ വിതരണം തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുന്നു. ദുരന്തം അനാഥമാക്കിയ കുട്ടികൾക്ക് പി.എം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി വഴി സഹായം ലഭ്യമാക്കും. ഇപ്പോൾ പ്രഖ്യാപിച്ചത് താത്‌കാലിക സഹായമാണെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ നിയോഗിച്ച കേന്ദ്രമന്ത്രിതല സംഘങ്ങളുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം പരിഗണിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ പ്രധാനമന്ത്രി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |