ലിമ: അമേരിക്കൻ ഭൂഖണ്ഡങ്ങളുടെ ചരിത്രം തന്നെ മാറ്റി വരയ്ക്കുവാൻ സാധിക്കുന്ന കണ്ടുപിടിത്തവുമായി തെക്കൻ അമേരിക്കയിലെ പുരാവസ്തു വകുപ്പ്. പെറുവിലെ പുരാവസ്തു വകുപ്പിന്റെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ആരംഭഘട്ടത്തെകുറിച്ചുളള സൂചനകൾ നൽകുമെന്നാണ് അനുമാനം. പെറുവിയൻ പുരാവസ്തു ഗവേഷണ വകുപ്പ് മേധാവിയായ ഡോ.റൂത്ത് ഷാഡിയാണ് 3800 വർഷം പഴക്കമുളള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പുരാതന നഗരത്തെ കുറിച്ച് ലഭിച്ച സൂചനകൾ പലതും അശ്ചര്യമുളവാക്കുന്നതായിരുന്നു. പെറുവിലെ മരുഭൂമിയായ മലനിര പ്രദേശങ്ങളിൽ നിന്നാണ് ഈ സംസ്‌കാരത്തെ കുറിച്ച് വിവരം ലഭിച്ചത്. 18 കെട്ടിടസമുച്ചയങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. പുരാതന ക്ഷേത്രങ്ങളും താമസ സ്ഥലങ്ങളും അതിൽ ഉൾപ്പെടുന്നു. സാധാരണയായി ലോകത്തിലെ പ്രാചീന സംസ്കാരങ്ങൾ നശിക്കുകയോ രൂപം കൊള്ളുകയോ ചെയ്യുന്നത് യുദ്ധങ്ങൾ നടത്തുന്നതിലൂടെയാണ്. എന്നാൽ പെറുവിലുളള കറാൾ സംസ്കാര ജനത പ്രകൃതിയോടും കാലാവസ്ഥയോടും മാത്രം പടവെട്ടിയാണ് ജീവിച്ചിരുന്നത്. പെറുവിന്റെ മായൻ, ആസ്ടെക്ക് സംസ്കാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കറാൾ സംസ്കാര ജനത. അവർ സമാധാന പ്രേമികളും മനുഷ്യ സ്നേഹികളുമായിരുന്നു എന്നാണ് സൂചനകൾ. പ്രതിരോധത്തിന് ആയോധനകലകളോ ഏതെങ്കിലും തരത്തിലുളള ആയുധങ്ങൾ ഉപയോഗിച്ചതായോ പ്രതേൃക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. സംരക്ഷണത്തിനായി ഇവർ മതിലുകളും കെട്ടിയിരുന്നത്. ഡോ.ഷാഡിയുടെ അഭിപ്രായത്തിൽ 5000 വർഷങ്ങൾക്ക് മുൻപ് ഈജിപ്ഷ്യൻ സംസ്കാരത്തോടും മെസപൊട്ടോമിയൻ സംസ്കാരത്തോടും കിട പിടിക്കാവുന്ന പാരമ്പര്യം കരാൾ സംസ്കാരത്തിനും അവകാശപ്പെടാൻ കഴിയും.
പസഫിക്ക് സമുദ്രത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന കറാൾ സംസ്കാരക്കാർക്ക് കോട്ടൺ, ഉരുളക്കിഴങ്ങ്, മുളക്, കുരുമുളക് തുടങ്ങിയവയുടെ ഉപയോഗത്തെപ്പറ്റി അറിവുണ്ടായിരുന്നു എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. എന്തായാലും മെസപ്പെട്ടോമിയയിൽ സംഭവിച്ചതു പോലുളള കടുത്ത വരൾച്ചയാകാം ഈ സംസ്കാരം ശിഥിലമാകാൻ കാരണമെന്ന് ഡോ.റൂത്ത് ഷാഡിയുടെ നേതൃത്വത്തിലുളള ഗവേഷണ സംഘം അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |