ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേരാനുള്ള ഓഫറുകളിൽ വീഴരുതെന്ന ജാഗ്രതാ നിർദ്ദേശം ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം. ഇത്തരം ഓഫറുകൾ അപകടസാദ്ധ്യത നിറഞ്ഞതാണെന്ന് മലയാളികൾക്ക് അടക്കം ജീവൻ നഷ്‌ടപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ പ്രസ‌്‌താവനയിൽ വ്യക്തമാക്കി. അടുത്തിടെ ഇന്ത്യക്കാർ വീണ്ടും റഷ്യൻ സേനയിൽ ചേർന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ജാഗ്രതാ നിർദ്ദേശമിറക്കിയത്. ഒരു വർഷത്തിനിടെ നിരവധി തവണ സർക്കാർ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്ന് ആളെ റിക്രൂട്ട് ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് റഷ്യയോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. നിലവിൽ റിക്രൂട്ട് ചെയ്‌തവരെ മോചിപ്പിക്കാനും നടപടികൾ സ്വീകരിച്ചു. അവരുടെ കുടുംബങ്ങളുമായി സർക്കാർ ബന്ധം പുലർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |