പരീക്ഷ മാറ്റിവച്ചു
വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) (കാറ്റഗറി നമ്പർ 586/2024,647/2024, 648/2024, 45/2025, 46/2025) തസ്തികയിലേക്ക് 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്
അറിയിക്കും.
എൻഡ്യൂറൻസ് ടെസ്റ്റ്
വയനാട് ജില്ലയിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ്
ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് 17 ന്
രാവിലെ 5 ന് കണ്ണൂർ പയ്യാമ്പലം, കോൺക്രീറ്റ് ബ്രിഡ്ജിന് സമീപം എൻഡ്യൂറൻസ്
ടെസ്റ്റ് നടത്തും. സിവിൽ എക്‌സൈസ് ഓഫീസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ
744/2024), വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (പട്ടികജാതി) (കാറ്റഗറി നമ്പർ 562/2024)
തസ്തികകളിലേക്ക് 17 ന് രാവിലെ 5 ന് പത്തനംതിട്ട, മല്ലശ്ശേരി, പ്രമാടം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. ഡയറക്ട് തസ്തികയുടെയും എൻ.സി.എ. തസ്തികയുടെയും രണ്ട് ലിസ്റ്റിലും ഉൾപ്പെട്ടവർ ഡയറക്ട് തസ്തികയ്ക്ക് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും എൻ.സി.എ. തസ്തികയ്ക്കുമാത്രം അപേക്ഷിച്ചവർ എൻ.സി.എ തസ്തികയ്ക്ക് ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലും ഹാജരാകണം.
പാലക്കാട് ജില്ലയിൽ കേരള എക്‌സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ്
ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) (ജനറൽ) ഉൾപ്പെട്ടവർക്കും, 739/2023,
740/2023, 455/2024, 557/2024 മുതൽ 561/2024 (എൻ.സി.എ.) വിഭാഗത്തിലും
പൊതുവായി ഉൾപ്പെട്ടവർക്കും) 16, 17 തീയതികളിൽ രാവിലെ 5 ന് മലമ്പുഴ-കഞ്ചിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
മലപ്പുറം, കൊഴിക്കോട് ജില്ലകളിൽ എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ
എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024), സിവിൽ എക്‌സൈസ് ഓഫീസർ
(ട്രെയിനി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 744/2024) (കോഴിക്കോട്)
തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 16, 17 തീയതികളിൽ രാവിലെ
5 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ പുത്തൂർ ബൈപാസ് ജംഗ്ഷൻ കേന്ദ്രത്തിൽ
എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കി.മീ. ദൂരം ഓട്ടം) നടത്തും.
അഭിമുഖം
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (നേരിട്ടും
തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 388/2022, 389/2022) തസ്തികയിലേക്ക്
17, 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരളത്തിലെ സഹകരമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ (മത്സ്യഫെഡ്) ഓപ്പറേറ്റർ ഗ്രേഡ് 3 (പാർട്ട് 1, 3) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 591/2024, 592/2024)
തസ്തികയിലേക്ക് 19 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വിവിധ വകുപ്പുകളിൽ ഡഫേദർ, പ്രസ്സ് മാൻ, പവർ ലാൻട്രി അറ്റൻഡർ, മേസൺ, ലാസ്റ്റ് ഗ്രേഡ്
സെർവന്റ്സ്, ആയ, ബോട്ട്കീപ്പർ തുടങ്ങിയ (കാറ്റഗറി നമ്പർ 85/2024, 86/2024, 252/2024,
281/2024, 313/2024, 362/2024, 421/2024 തുടങ്ങിയവ) തസ്തികകളിലേക്ക് 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - പോളിമർ ടെക്നോളജി (കാറ്റഗറി
നമ്പർ 514/2024) തസ്തികയിലേക്ക് 22 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (മുസ്ലീം, ഒ.ബി.സി.) (കാറ്റഗറി നമ്പർ
22/2024, 305/2024), കേരള സ്റ്റേറ്റ് ഇൻഡ്സ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 451/2024) തസ്തികകളിലേക്ക് 24 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |