ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ടോക്യോയിൽ തുടക്കം
ടോക്യോ : 20-ാമത് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് ടോക്യോയിൽ തുടക്കമാകും. ഇനിയുള്ള ഒൻപത് ദിവസം ലോകത്തെ ഏറ്റവും മികച്ച അത്‌ലറ്റുകൾ പുതിയ ദൂരവും ഉയരവും സമയവും തേടി പോരാട്ടത്തിനിറങ്ങും.ഇന്ന് പുരുഷ - വനിതാ 35കി.മീ നടത്തത്തിലും പുരുഷ ഷോട്ട്പുട്ടിലും വനിതകളുടെ 10,000 മീറ്ററിലുമാണ് ഫൈനൽ നടക്കുക.
പുരുഷന്മാരുടെ 100 മീറ്ററിൽ നിലവിലെ ചാമ്പ്യനായ അമേരിക്കൻ താരം നോഹ് ലൈൽസും ജമൈക്കയുടെ കിഷാനേ തോംപ്സണും തമ്മിലുള്ള പോരാട്ടത്തിനാണ് ഈ ലോക ചാമ്പ്യൻഷിപ്പിൽ ആരാധകർ കാത്തിരിക്കുന്നത്. വനിതകളുടെ 100 മീറ്ററിൽ അമേരിക്കൻ താരം മെലീസ ജെഫേഴ്സണും പാരീസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് സെന്റ് ലൂസിയയിൽ നിന്നുള്ള ജൂലിയൻ ആൽഫ്രഡും തമ്മിലാകും പോരാട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്ഥാന്റെ നദീം അർഷാദും തമ്മിലുള്ള പോരാട്ടത്തിനും ആരാധകർ കണ്ണും നട്ട് കാത്തിരിക്കുകയാണ്. പോൾവട്ടിൽ റെക്കാഡുകൾ തിരുത്തിത്തിരുത്തി മുന്നേറുന്ന അർമാൻഡ് ഡുപ്ളാന്റിസ് ഉൾപ്പടെയുള്ള താരനിര ടോക്യോയിൽ അണിനിരക്കുന്നുണ്ട്.
2021ൽ ഒളിമ്പിക്സ് മത്സരങ്ങളും പാരാലിമ്പിക്സ് മത്സരങ്ങളും നടന്ന ടോക്യോയിലെ നാഷണൽ സ്റ്റേഡിയമാണ് 21വരെ നീളുന്ന ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
198 രാജ്യങ്ങളിൽ നിന്നുള്ള 2202 അത്‌ലറ്റുകളാണ് 49 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
ഇത് മൂന്നാം തവണയാണ് ജപ്പാൻ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 1991ൽ ടോക്യോയിലും 2007ൽ ഒസാക്കയിലും ലോക ചാമ്പ്യൻഷിപ്പ് നടന്നിരുന്നു.
19 ഇന്ത്യക്കാർ
യോഗ്യതാ മാർക്ക് മറികടന്നവരും ലോക റാങ്കിംഗ് അടിസ്ഥാനത്തിൽ യോഗ്യത നേടിയവരും വൈൽഡ് കാർഡ് എൻട്രിയുമായി 19 ഇന്ത്യൻ താരങ്ങളാണ് ടോക്യോയിൽ മാറ്റുരയ്ക്കാനെത്തുന്നത്. 14 പുരുഷതാരങ്ങളും അഞ്ച് വനിതാ താരങ്ങളുമാണ് സംഘത്തിലുള്ളത്. പുരുഷ ജാവലിൻ ത്രോയിലെ നിലവിലെ ലോക ചാമ്പ്യൻ നീരജ് ചോപ്ര,പ്രവീൺ ചിത്രവേൽ,അവിനാഷ് സാബ്‌ലെ,ഗുൽവീർ സിംഗ്, പരുൾ ചൗധരി, അവിനാഷ് സാബ്‌ലെ, മലയാളി താരങ്ങളായ എം.ശ്രീശങ്കർ, അബ്ദുള്ള അബൂബക്കർ തുടങ്ങിവരാണ് ഇന്ത്യൻ സംഘത്തിലെ പ്രമുഖർ.
ഇന്ത്യൻ താരങ്ങളുടെ മത്സര ഷെഡ്യൂൾ
ഇന്ന്
4.00 am
പുരുഷ 35 കി.മീ നടത്തം - റാം ബാബു,സന്ദീപ് കുമാർ
4.00 am
വനിതാ 35 കി.മീ നടത്തം - പ്രിയങ്ക ഗോസ്വാമി
4.30 pm
വനിതാ 1500 മീറ്റർ ഹീറ്റ്സ് - പൂജ
സെപ്തംബർ 14
3.10 pm
പുരുഷ ഹൈജമ്പ് - സർവേഷ് കുശാരേ
6.00 pm
പുരുഷ 10000 മീറ്റർ - ഗുൽവീർ സിംഗ്
സെപ്തംബർ 15
7.00 am
വനിതാ 3000 മീ.സ്റ്റീപ്പിൾ ചേസ് - പരുൾ ചൗധരി, അങ്കിത
4.10 pm
പുരുഷ ലോംഗ് ജമ്പ് - ശ്രീശങ്കർ(ക്വാളിഫിക്കേഷൻ)
4.53 pm
പുരുഷ 110 മീ.ഹഡിൽസ് - തേജസ് ഷിർസെ(ഹീറ്റ്സ്)
സെപ്തംബർ 16
5.06 pm
പുരുഷ ഹൈജമ്പ് - ഫൈനൽ
5.10 pm
പുരുഷ 110 മീ.ഹഡിൽസ് - ഫൈനൽ
6.35 pm
വനിതാ 1500 മീറ്റർ ഫൈനൽ
6.50 pm
പുരുഷ 110 മീ.ഹഡിൽസ് ഫൈനൽ
സെപ്തംബർ 17
3.35 pm
പുരുഷ ട്രിപ്പിൾ ജമ്പ് യോഗ്യത
അബ്ദുള്ള അബൂബേക്കർ, പ്രവീൺ ചിത്രവേൽ
3.40 pm
പുരുഷ ജാവലിൻ ഗ്രൂപ്പ് എ- നീരജ്,രോഹിത്,സച്ചിൻ യാദവ്,യഷ്‌വീർ സിംഗ്
4.45 pm
പുരുഷ 200 മീ. ഹീറ്റ്സ് - അനിമേഷ് കുജൂർ
5.19 pm
പുരുഷ ലോംഗ് ജമ്പ് ഫൈനൽ
6.27
വനിതാ 3000 മീ.സ്റ്റീപ്പിൾ ചേസ് ഫൈനൽ
സെപ്തംബർ 18
3.53 pm
പുരുഷ ജാവലിൻ ഫൈനൽ
4.28 pm
വനിതാ 800 മീ. ഹീറ്റ്സ് - പൂജ
5.32 pm
പുരുഷ 200 മീ.സെമി
സെപ്തംബർ 19
4.00 pm
വനിതാ ജാവലിൻ ത്രോ യോഗ്യത - അന്നുറാണി
4.30 pm
പുരുഷ 5000 മീ. ഹീറ്റ്സ് - ഗുൽവീർ
5.13 pm
വനിതാ 800 മീ.സെമി
5.20 pm
പുരുഷ ട്രിപ്പിൾ ജമ്പ് ഫൈനൽ
6.36 pm
പുരുഷ 200 മീ.ഫൈനൽ.
സെപ്തംബർ 20
6.20 am
പുരുഷ 20 കി.മീ നടത്ത - സെർവിൻ സെബാസ്റ്റ്യൻ
5.35 pm
വനിതാ ജാവലിൻ ഫൈനൽ
സെപ്തംബർ 21
4.05 pm
വനിതാ 800 മീ. ഫൈനൽ
4.17 pm
പുരുഷ 5000 മീ. ഹീറ്റ്സ് ഫൈനൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |